Diaper Usage | കുഞ്ഞിന് ഒരു ഡയപ്പർ എത്രനേരം ഉപയോഗിക്കാം? ധരിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ വരിക ഗുരുതര പ്രശ്നങ്ങൾ!

 


ന്യൂഡെൽഹി: (KVARTHA) കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കാത്ത അമ്മമാർ കുറവായിരിക്കാം. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മള്‍ ഡയപ്പർ വാങ്ങുമ്പോൾ മികച്ച ​ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ഒരുതവണ ഡയപ്പർ ഉപയോ​ഗിച്ചു എന്തെങ്കിലും അലർജി തോന്നിയാൽ അത്തരം ഡയപ്പറുകൾ വീണ്ടും ഉപയോ​ഗിക്കാതിരിക്കുക. കുഞ്ഞിന്റെ അളവിന് യോജിച്ച ഡയപ്പറായിരിക്കണം വാങ്ങേണ്ടത്. ഡയപ്പർ ധരിച്ചാലും നല്ല വായുസഞ്ചാരമുണ്ടായിരിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ വിയർപ്പ് ഇറങ്ങി ഡയപ്പറിനോട് ചേർന്ന കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും.

Diaper Usage | കുഞ്ഞിന് ഒരു ഡയപ്പർ എത്രനേരം ഉപയോഗിക്കാം? ധരിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ വരിക ഗുരുതര പ്രശ്നങ്ങൾ!

ഈർപ്പം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള ഡിസ്പോസിബിൾ ഡയപ്പറുകളാണ് നല്ലത് എന്നാണ് പറയുന്നത്. ഇറുകുന്ന തരത്തിൽ ഡയപ്പർ ധരിപ്പിക്കരുത്. ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ ചർമം തുടച്ചുവൃത്തിയാക്കി ചർമ്മം ഉണങ്ങിയ ശേഷം ഉപയോഗിക്കുക. നനവ് മുഴുവനായി ഒപ്പിയെടുക്കുകയാണ് വേണ്ടത്. അമർത്തി തോർത്തിയെടുക്കരുത്. ഒരു ഡയപ്പർ അഞ്ച് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ഇതിനുമുമ്പായി നന്നായി നനഞ്ഞാലും മലവിസർജനം നടത്തിയാലും പെട്ടെന്ന് മാറ്റണം. മുഷിഞ്ഞ ഡയപ്പറുമായി ഏറെനേരം ചർമം സമ്പർക്കത്തിലാവുന്നത് അസ്വസ്ഥതയ്ക്കൊപ്പം സ്കിൻ അലർജി ഉണ്ടാവാനും സാധ്യതയുണ്ട്.

കുഞ്ഞുങ്ങളുടെ പിൻഭാ​ഗത്തോ ജനനേന്ദ്രിയ ഭാ​ഗങ്ങളിലോ ചുവന്ന കുരുക്കൾ പോലെയാണ് ഡയപ്പർ റാഷസ് ഉണ്ടാവുക. റാഷസ് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ഡയപ്പർ റാഷ് ക്രീം ലഭ്യമാണ്. അത് വാങ്ങി പുരട്ടാം. എന്നിട്ടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം. തുണികൊണ്ടുള്ള ഡയപ്പറുകൾ ഉപയോഗിക്കുമ്പോൾ അവ ഓരോതവണയും മാറ്റുമ്പോൾ നന്നായി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോ​ഗിക്കാം. അണുക്കൾ നശിക്കാൻ ഇത് സഹായിക്കും. പ്ലാസ്റ്റിക് അംശം അടങ്ങിയ ഡയപ്പറിന് പകരം തുണി ഉപയോഗിച്ച് തയ്യാറാക്കുന്ന ഹോം മെയ്ഡ് ഡയപ്പറുകൾ ഉപയോഗിക്കാം.

തുണി ഡയപ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ വീര്യം കുറഞ്ഞ ഹൈപ്പോ അലർജെനിക് ഡിറ്റർജന്റ് ഉപയോഗിച്ച് ഓരോ തവണയും നന്നായി കഴുകിയെടുക്കണം. ഡയപ്പർ ഉപയോഗിക്കുന്നത് സൗകര്യമാണെങ്കിലും ഇടക്കെങ്കിലും കുഞ്ഞുങ്ങളെ ഫ്രീയായിട്ട് വിടുക. കഴിവതും സമയങ്ങളിൽ ഡയപ്പർ ഇടാതിരിക്കാൻ ശ്രമിക്കുക. വായു സഞ്ചാരം ലഭിക്കാനും ഡയപ്പറിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന സ്കിൻ അലർജികളിൽ നിന്നും മോചനം നൽകുന്നു. ഡയപ്പറിന്റെ ഉപയോഗം മൂലമുണ്ടാകുമെന്ന റാഷസുകൾക്ക് ഡോക്ടറുടെ കുറിപ്പോടെ ക്രീമുകൾ ഉപയോഗിക്കുന്നതാവാം നല്ലത്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക.

Keywords: News, National, New Delhi, Diaper, Health Tips, Health, Lifestyle, Diseases,   How Often To Change Newborn Diaper?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia