Follow KVARTHA on Google news Follow Us!
ad

Hit-And-Run | പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം വലിയ വാഹനങ്ങളോടുള്ള ക്രൂരത; ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തില്‍

മൂന്ന് ദിവസത്തെ പണിമുടക്ക് സമരം ആഹ്വാനം ചെയ്ത് ഡ്രൈവര്‍മാര്‍, New Delhi, India, National, Hit and run, Drivers, Truck
ന്യൂഡല്‍ഹി: (KVARTHA) ഭാരതീയ ന്യായ സംഹിതയുടെ ഭാഗമായി വന്ന പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം അധികൃതര്‍ വലിയ വാഹനങ്ങളോട് കാട്ടുന്ന ക്രൂരതയാണെന്നു രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷധിച്ച് മൂന്ന് ദിവസത്തെ പണിമുടക്ക് സമരത്തിനും ഡ്രൈവര്‍മാര്‍ ആഹ്വാനം ചെയ്തു. കൊളോണിയല്‍ ഭരണകാലത്തെ ഇന്ത്യന്‍ പീനല്‍ കോഡിന് (IPC) പകരമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ ക്രിമിനല്‍ നിയമ സംഹിതയാണ് ഭാരതീയ ന്യായ് സംഹിത. ഇതിന്റെ ഭാഗമായി വന്ന പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെയാണ് രാജ്യത്തുടനീളമുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ മൂന്ന് ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്കെതിരെയള്ള പക്ഷപാതിത്വമാണ് പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമമെന്നാാണ് ട്രക്ക് ഡ്രൈവര്‍മാരടെ ആരോപണം.
  
News, Malayalam-News, Lifestyle, Lifestyle-News, National, Hit and Run, IPC, How The New Hit-And-Run Law Is Different from the Old | EXPLAINED

രാജ്യത്തിന്റെ വന്‍നഗരങ്ങളില്‍ പുതുവത്സരം ആരംഭിച്ചത് വന്‍ ഗതാഗതക്കുരുക്കോടെയാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പരാതികളണ് ഉയര്‍ന്നിരിക്കുന്നത്. ആംബുലന്‍സുകള്‍ ഉള്‍പ്പടെ അത്യാവശ്യ വാഹനങ്ങളുടെ യാത്രവരെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഗതാഗതക്കുരുക്കാണ് തിങ്കളാഴ്ച വിവിധയിടങ്ങളിലുണ്ടായിരുന്നത്. ഇത് കാരണം പുതുവത്സാരാഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയ പലര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഇതും ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്കിന് കാരണമായി.


എന്താണ് പുതിയ ഹിറ്റ്-ആന്‍ഡ്-റണ്‍ നിയമം..?

ഭാരതീയ ന്യായ് സന്‍ഹിതയുടെ (B N S) സെക്ഷന്‍ 104-ലാണ് പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
അശ്രദ്ധയോടെ വാഹനമോടിച്ചുണ്ടാവുന്ന അപകട മരണത്തിനാണ് ഈ നിയമപ്രകാരം കുറ്റക്കാരെ ശിക്ഷിക്കുക. നിയമത്തില്‍ രണ്ട് ഉപവകുപ്പുകളാണുള്ളത്. ആദ്യത്തത് 104(1), ഇതുപ്രകാരം മനഃപ്പൂര്‍വമല്ലാത്ത നരഹത്യയാണ്. അശ്രദ്ധയോടുള്ള ഡ്രൈവിംഗ് കാരണം ഏതെങ്കിലും വ്യക്തിയുടെ മരണം സംഭവിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

104(2) മനഃപൂര്‍വമല്ലാത്ത നരഹത്യ അല്ലെങ്കില്‍ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ആരുടെയങ്കിലും മരണത്തിന് കാരണമാവുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനുള്ള ശിക്ഷയാണ് രണ്ടാമത്തെ ഉപവകുപ്പില്‍ പ്രതിപാദിക്കുന്നത്. അപകട വിവരം പോലീസുകാരെ അറിയിക്കാതെ രക്ഷപ്പെുന്നത് തടയുകയണ് ഇതിന്റെ ലക്ഷ്യം. പത്ത് വര്‍ഷം വരെ തടവും പിഴയുമാണ് ഇതിനുള്ള ശിക്ഷ.

ഇന്ത്യന്‍ പീനല്‍ കോഡ് (IPC) സെക്ഷന്‍ 304 (എ)യിലായിരുന്നു ഹിറ്റ് ആന്‍ഡ് റണ്ണിനുള്ള ശിക്ഷ മുന്‍പ് വിവരിച്ചിരുന്നത്. ഈ വകുപ്പ് പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണത്തിന് കാരണമായാല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

Keywords: News, Malayalam-News, Lifestyle, Lifestyle-News, National, Hit and Run, IPC, How The New Hit-And-Run Law Is Different from the Old | EXPLAINED.


< !- START disable copy paste -->

Post a Comment