SWISS-TOWER 24/07/2023

Hemant Soren | 'ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവില്‍'; ലുക് ഔട് നോടീസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടി ഇഡി; അദ്ദേഹം ചെരിപ്പ് ധരിച്ച് മുഖം മറച്ച് ഓടിയെന്ന് ബിജെപി

 


ADVERTISEMENT

റാഞ്ചി: (KVARTHA) ജാര്‍ഖണ്ഡ് ഖനന അഴിമതി കേസ് നേരിടുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡെല്‍ഹിയിലെ വസതിയില്‍ അടക്കം സോറന്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഭയന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചെരിപ്പ് (Slippers) ധരിച്ച് മുഖം മറച്ച് ഓടിയെന്നും കഴിഞ്ഞ 18 മണിക്കൂറായി ഒളിവിലാണെന്നും ജാര്‍ഖണ്ഡ് ബി ജെ പിയും അവകാശപ്പെട്ടു.

ഹേമന്ത് സോറനെതിരെ ലുക് ഔട് നോടീസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഇഡി. മുഖ്യമന്ത്രി അന്വേഷണത്തോട് സോറന്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. ഇഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.


Hemant Soren | 'ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവില്‍'; ലുക് ഔട് നോടീസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടി ഇഡി; അദ്ദേഹം ചെരിപ്പ് ധരിച്ച് മുഖം മറച്ച് ഓടിയെന്ന് ബിജെപി

 

ജാര്‍ഖണ്ഡ് ഖനന അഴിമതി കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി എട്ടാം തവണയാണ് ഹേമന്ത് സോറന് ഇഡി നോടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയ 7 സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെന്‍ ഒഴിഞ്ഞ് മാറിയിരുന്നു.

അതേസമയം, ജാര്‍ഖണ്ഡ് മുക്തി മോര്‍ച-കോണ്‍ഗ്രസ് സര്‍കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി ജെ പിയുടെയും കേന്ദ്ര സര്‍കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

Keywords: News, National, National-News, Politics-News, Jharkhand CM, Hemant Soren, Absconding, ED, Raids, Delhi House, BJP, Enforcement Directorate, Hemant Soren 'absconding' after ED raids at Delhi house, BJP says he 'wore slippers, covered face and ran'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia