Banana & Skin | വാഴപ്പഴത്തിന്റെ തോലും ആരോഗ്യത്തിന് അനുഗ്രഹമാണ്! കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളും തടയുന്നു; ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും; എങ്ങനെ കഴിക്കാമെന്നും അറിയാം

 


ന്യൂഡെൽഹി: (KVARTHA) എല്ലാ പ്രായത്തിലുമുള്ള ആളുകൾ വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഈ പഴം പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ വാഴപ്പഴത്തോലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ. മിക്കവരും തൊലി വലിച്ചെറിയാറുണ്ട്, എന്നാൽ ഈ തൊലി കഴിച്ചാൽ ആരോഗ്യത്തിന് അത്ഭുതപ്പെടുത്തുന്ന പല ഗുണങ്ങളും ലഭിക്കും. തൊലി കഴിയ്ക്കുന്നത് കൊണ്ട് പാരിസ്ഥിതികമായ നേട്ടങ്ങളുമുണ്ട്. മാലിന്യത്തിലേക്ക് പോകുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ കഴിയും.
  
Banana & Skin | വാഴപ്പഴത്തിന്റെ തോലും ആരോഗ്യത്തിന് അനുഗ്രഹമാണ്! കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളും തടയുന്നു; ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും; എങ്ങനെ കഴിക്കാമെന്നും അറിയാം

വാഴപ്പഴത്തിനും അതിന്റെ തൊലിയ്ക്കും വ്യത്യസ്ത ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വൈദഗ്ദ്ധർ പറയുന്നു. ദഹനപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിൽ പച്ച വാഴപ്പഴം കൂടുതൽ ഫലപ്രദമാണ്, അതേസമയം പഴുത്ത വാഴപ്പഴം അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. വാഴത്തോലിൽ നിന്ന് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഉണ്ടാക്കാം. വാഴപ്പഴത്തിന്റെ ഉൾഭാഗം മൃദുവും മധുരവുമാണ്, അതേസമയം വാഴപ്പഴത്തിന്റെ തൊലി കഠിനവും കയ്പുള്ളതുമാണ്. നിങ്ങളുടെ വാഴപ്പഴം കൂടുതൽ പഴുക്കുമ്പോൾ, അതിന്റെ തൊലി മധുരവും മൃദുവും ആയിരിക്കും. വാഴപ്പഴത്തിൽ പലതരം രാസവസ്തുക്കൾ തളിക്കാറുണ്ട്, അതിനാൽ കഴിക്കുന്നതിനുമുമ്പ് തൊലി നന്നായി കഴുകുന്നത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം അത് ഗുണത്തിന് പകരം ദോഷം ചെയ്യും.


വാഴപ്പഴത്തോലിന്റെ ഗുണങ്ങൾ

* കലോറി, കാർബോഹൈഡ്രേറ്റ്, പഞ്ചസാര, നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, വിറ്റാമിൻ എ, കാൽസ്യം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ വാഴപ്പഴത്തോലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു.

* വാഴപ്പഴത്തോലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് മാനസികാവസ്ഥയിലെ മാറ്റം, വിഷാദം എന്നിവയിൽ നിന്ന് വലിയ ആശ്വാസം നൽകും. ട്രിപ്റ്റോഫാൻ ശരീരത്തിൽ സെറോടോണിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. തൊലിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 ഉറക്കത്തിനും നല്ലതാണ്.

* വാഴപ്പഴത്തോലിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കും. മലബന്ധം, വയറിളക്കം ഉള്ളവർ വാഴപ്പഴം കഴിക്കണം. ക്രോൺസ് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വാഴപ്പഴത്തിന്റെ തൊലി വളരെ ഗുണം ചെയ്യും.

* വാഴപ്പഴത്തോലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ നിങ്ങളുടെ കണ്ണുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കും. വാഴപ്പഴത്തിലും വാഴത്തോലിലും ഈ വിറ്റാമിൻ ധാരാളമായി കാണപ്പെടുന്നു.

* ശരീരത്തിൽ കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന പോളിഫിനോൾ, കരോട്ടിനോയിഡുകൾ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ വാഴപ്പഴത്തോലിൽ നിറഞ്ഞിരിക്കുന്നു. പഴത്തൊലി കഴിക്കുന്നത് നിങ്ങളുടെ ആന്റിഓക്‌സിഡന്റ് അളവ് വർധിപ്പിക്കുകയും കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും


പോഷകങ്ങളാൽ സമ്പുഷ്ടം

വിദഗ്ധരുടെ അഭിപ്രായത്തിൽ, വാഴപ്പഴത്തോലിൽ 105 ഗ്രാം കലോറി, 0 ഗ്രാം കൊഴുപ്പ്, 27 ഗ്രാം കാർബോഹൈഡ്രേറ്റ്, 14 ഗ്രാം പഞ്ചസാര, 3 ഗ്രാം ഫൈബർ, 1 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ എന്നിവ ഇതിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.


എങ്ങനെ കഴിക്കാം?

* സ്മൂത്തികളുടെ രൂപത്തിൽ കഴിക്കാം.
* വെള്ളവും പഞ്ചസാരയും ചേർത്ത് കാരാമലൈസ് ചെയ്ത തൊലി ഐസ്ക്രീം ടോപ്പിംഗായി ഉപയോഗിക്കാം.
* കറുവാപ്പട്ട പൊടിച്ചതും പഞ്ചസാരയും ചേർത്ത് ചുട്ടെടുക്കാം.
* പുഴുങ്ങി കഴിക്കാം.
* കറിയായി ഉപയോഗിക്കാം.

എണ്ണിയാലൊടുങ്ങാത്ത ആരോഗ്യഗുണങ്ങൾ വാഴപ്പഴം കഴിയ്ക്കുന്നതിലൂടെ ലഭിക്കും. അതുകൊണ്ട് ഇനി വാഴപ്പഴം കഴിക്കുമ്പോഴെല്ലാം, അതിന്റെ തൊലിയുടെ ഗുണങ്ങൾ ഓർക്കുക, അത് വലിച്ചെറിയരുത്. ഇത് ഏതെങ്കിലും രൂപത്തിൽ കഴിച്ചാൽ പല ആരോഗ്യ ആരോഗ്യ ഗുണങ്ങളും ലഭിക്കും.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Benefits, Banana, Banana Peel, Health Benefits of Banana Peel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia