Follow KVARTHA on Google news Follow Us!
ad

Chess Champion | ലോക ചാമ്പ്യനെ വീഴ്ത്തിയതിന് പിന്നാലെ ചെസ് റാങ്കിംഗിൽ കുതിച്ച് ഇൻഡ്യൻ താരം 18കാരൻ പ്രഗ്നാനന്ദ; വിശ്വനാഥൻ ആനന്ദിനെയും പിന്തള്ളി

മാഗ്നസ് കാൾസണാണ് ഒന്നാം സ്ഥാനത്ത്, Grandmaster, R Praggnanandhaa, Chess, Ding Liren
ന്യൂഡെൽഹി: (KVARTHA) ക്ലാസിക് വിഭാഗത്തിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ ചെസ് താരം ആർ പ്രഗ്നാനന്ദ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) റാങ്കിംഗിൽ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ പിന്നിലാക്കി. നെതർലൻഡിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനും ലോക നാലാം റാങ്കുകാരനുമായ ഡിംഗ് ലിറനെ (ചൈന) ആർ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.
  
News, News-Malayalam-News, National, National-News, Sports, Grandmaster R Praggnanandhaa Becomes Top Ranked Indian Chess Player After Outclassing World Champion Ding Liren

ഈ വിജയത്തോടെ രാജ്യാന്തര ചെസ് ഫെഡറേഷൻ ക്ലാസിക് വിഭാഗത്തിൽ പ്രഗ്നാനന്ദയ്ക്ക് 2748.3 പോയിന്റും അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് 2748 പോയിന്റുമാണുള്ളത്. ഇതോടെ, 18 കാരനായ പ്രഗ്നാനന്ദയുടെ റാങ്കിംഗ് ഇപ്പോൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 11 ആയി ഉയർന്നു. അതേ സമയം, 54 കാരനായ വിശ്വനാഥൻ ആനന്ദിന്റെ റാങ്കിംഗ് ഒന്നു കുറഞ്ഞ് 12 ആയി.

നോർവേയുടെ മാഗ്നസ് കാൾസണാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് (2830 പോയിന്റ്). ഫാബിയാനോ കരുവാന (2804 പോയിന്റ്) ആണ് രണ്ടാം സ്ഥാനത്ത്. അതേസമയം റാപ്പിഡ് വിഭാഗത്തിൽ വിശ്വനാഥൻ ആനന്ദിന്റെ റാങ്കിംഗ് അഞ്ചാണ് (2749 പോയിന്റ്). 2704 പോയിന്റോടെ പ്രഗ്നാനന്ദ ഈ വിഭാഗത്തിൽ 24-ാം സ്ഥാനത്താണ്. മാഗ്നസ് കാൾസൺ (2823 പോയിന്റ്) തന്നെയാണ് ഇവിടെയും ഒന്നാം സ്ഥാനത്തുള്ളത്.

Keywords: News, News-Malayalam-News, National, National-News, Sports, Grandmaster R Praggnanandhaa Becomes Top Ranked Indian Chess Player After Outclassing World Champion Ding Liren

Post a Comment