Resigned | തുണിക്കടകളില്‍ മോഷണം നടത്തിയത് ഒന്നല്ല, മൂന്ന് തവണ; ദൃശ്യങ്ങള്‍ പുറത്തായതോടെ കേസെടുത്ത് പൊലീസ്; ഒടുവില്‍ രാജിവച്ച് ന്യൂസീലന്‍ഡിലെ വനിതാ എം പി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെലിങ്ടന്‍: (KVARTHA) തുണിക്കടകളില്‍ മോഷണം നടത്തിയെന്ന സംഭവത്തില്‍ ന്യൂസീലന്‍ഡിലെ വനിതാ എം പി ക്കെതിരെ കേസെടുത്ത് പൊലീസ്. ന്യൂസീലന്‍ഡ് ഗ്രീന്‍ പാര്‍ടിയുടെ വക്താവും എം പി യുമായ ഗ്ലോറിസ് ഗഹ്റമാനെ(43)തിരെയാണ് മോഷണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്.

ഗ്രീന്‍പാര്‍ടി എംപി യായ ഗ്ലോറിസ് മൂന്നുതവണ വസ്ത്രശാലകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. ഓക്ലന്‍ഡിലെയും വെലിങ്ടനിലെയും വസ്ത്രശാലകളിലാണ് ഇവര്‍ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ചൊവ്വാഴ്ച ഗ്ലോറിസ് എം പി സ്ഥാനം രാജിവെച്ചു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ ഫെബ്രുവരി ഒന്നാം തീയതി ഓക്ലന്‍ഡിലെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Resigned | തുണിക്കടകളില്‍ മോഷണം നടത്തിയത് ഒന്നല്ല, മൂന്ന് തവണ; ദൃശ്യങ്ങള്‍ പുറത്തായതോടെ കേസെടുത്ത് പൊലീസ്; ഒടുവില്‍ രാജിവച്ച് ന്യൂസീലന്‍ഡിലെ വനിതാ എം പി

ജോലിസംബന്ധമായ സമ്മര്‍ദം തന്നെ ഏറെ ബാധിച്ചെന്ന് രാജിപ്രഖ്യാപനത്തിനൊപ്പം ഗ്ലോറിസ് വെളിപ്പെടുത്തി. നിരവധിപേരുടെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എം പി പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം അസുഖം സംബന്ധിച്ച് മനസിലാക്കിയെന്ന് പറഞ്ഞ ഗ്ലോറിസ് ഇക്കാര്യത്തില്‍ ഒഴിവുകഴിവ് പറയാന്‍ താന്‍ കൂട്ടാക്കുന്നില്ലെന്നും വ്യക്തമാക്കി.

ന്യൂസീലന്‍ഡ് ഗ്രീന്‍ പാര്‍ടിയുടെ വക്താവും എംപി യുമായിരുന്ന ഗ്ലോറിസ് മുന്‍ യു എന്‍ അഭിഭാഷക കൂടിയാണ്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇറാനില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് അഭയംതേടിയെത്തിയതായിരുന്നു. ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാര്‍ഥിയെന്നനിലയിലും ഗ്ലോറിസ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Keywords: Golriz Ghahraman: New Zealand MP resigns following shoplifting allegations, New Zealand, News, Politics, Golriz Ghahraman, New Zealand MP, Theft, Resigns, Allegation, CCTV, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script