Accidental Death | തിരുച്ചിറപ്പള്ളിയില്‍ വീട് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം

 


ചെന്നൈ: (KVARTHA) തിരുച്ചിറപ്പള്ളിയില്‍ വീട് ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഓടോറിക്ഷാ ഡ്രൈവറായ സി മാരിമുത്തുവിന്റെ(48) വീടാണ് ഇടിഞ്ഞുവീണത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കള്‍ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്. മാരിമുത്തു ചെന്നൈയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് അപകടം.

Accidental Death | തിരുച്ചിറപ്പള്ളിയില്‍ വീട് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച പുലര്‍ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം നടന്നതെന്നാണ് കരുതുന്നത്. 51 വര്‍ഷം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. രാവിലെ സമീപത്തെ വീടിന്റെ ടെറസില്‍ കയറിയ അയല്‍വാസിയാണ് ദുരന്തവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിക്കുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി മഹാത്മാഗാന്ധി മെമോറിയല്‍ ഗവ ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Four of family die as ceiling of house collapses in Trichy, Chennai, News, Accidental Death, Dead Body, Family, Children, Postmortem, Police, Fire Force, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia