Period Pain | ആർത്തവ സമയത്തെ വേദന അസഹ്യമാണോ? മരുന്നുകൾ വേണ്ട, ഭക്ഷണത്തിലൂടെ കുറയ്ക്കാം! എന്തൊക്കെ കഴിക്കാം, ഏതൊക്കെ ഒഴിവാക്കാം, അറിയാം വിശദമായി

 


ന്യൂഡെൽഹി: (KVARTHA) ആർത്തവ സമയത്ത് വയറുവേദന, നടുവ് വേദന, ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയവ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്നതാണ്. എന്നാൽ ചിലരിൽ അത് വലിയ തോതിൽ കാണുന്നു. പരിഹാരമായി വേദനസംഹാരികൾ കഴിച്ചാണ് പലരും മുക്തി നേടുന്നത്. എന്നാൽ എല്ലാ മാസവും ഇത്തരത്തിൽ മരുന്നുകൾ കഴിക്കുന്നത് ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് വൈദ്യ ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു.
  
Period Pain | ആർത്തവ സമയത്തെ വേദന അസഹ്യമാണോ? മരുന്നുകൾ വേണ്ട, ഭക്ഷണത്തിലൂടെ കുറയ്ക്കാം! എന്തൊക്കെ കഴിക്കാം, ഏതൊക്കെ ഒഴിവാക്കാം, അറിയാം വിശദമായി

അതേസമയം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിച്ചും ഈ വേദനകളിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്. ആർത്തവ വേദന കുറയാൻ സഹായിക്കുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ആർത്തവ സമയത്ത് അച്ചാറുകൾ ഒഴിവാക്കുക. നൂഡിൽസ്, വാഫിൾസ്, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുന്നതും നല്ലതല്ല.

മൈദ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ, ബേക്കറി സാധനങ്ങൾ കഴിക്കുന്നതും ഈ സമയത്ത് ഒഴിവാക്കുക. പാസ്ത, പിസ ബ്രെഡ്, ബിസ്‌ക്കറ്റ് മുതലായവ ഇതിൽ ഉൾപ്പെടുന്നു. മലബന്ധം, ദഹനക്കേട്, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഇവ മൂലം ഉണ്ടാകുന്നു. മധുരപലഹാരങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. എണ്ണയടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. കാരണം ഇവയിൽ നിന്ന് ചീത്ത കൊളസ്ട്രോളിന്റെ അളവ് ഇരട്ടിയാകുകയും ഇത് മൂലം നടുവേദനയും വയർ വേദനയും ഉണ്ടാകുകയും ചെയ്യുന്നു.

ഉപ്പ് കൂടുതൽ അടങ്ങിയ ബേക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ധാരാളം വെള്ളമടങ്ങിയ ഭക്ഷണം കുടുതലും കഴിക്കുക. ഓറഞ്ച്, തണ്ണിമത്തൻ എന്നിവ നല്ലതാണ്. വിവിധയിനം നട്സുകളും കഴിക്കുന്നത്‌ നല്ലതാണ്. ഇഞ്ചി, പെരുംജീരകം, വാഴപ്പവഴം, ഡാർക്ക്‌ ചോക്ലേറ്റ്, ചീര ഇവയൊക്കെ കഴിക്കുന്നത് മൂലം ആർത്തവ ആസ്വസ്ഥകളിൽ നിന്നും മോചനം നേടാവുന്നതാണ്.

നന്നായി വെള്ളം കുടിക്കുന്നതും ആരോഗ്യത്തിനു നല്ലതാണ്. കഴിവതും ആർത്തവ വേദന കുറയ്ക്കാൻ സ്വയം മരുന്നുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഡോക്ടറുടെ സഹായം തേടുക. പ്രത്യേകിച്ചും വേദന സംഹാര ഗുളികകളെ ആശ്രയിക്കാതിരിക്കുക. താത്കാലിക ആശ്വാസം നൽകുന്നതിനപ്പുറം അത്തരം ഗുളികകൾ ശീലമാക്കുന്നത് ആരോഗ്യത്തിനു മോശമാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Period Pain, Doctors, Water, Food, Foods That Help Reduce Period Pain and What To Avoid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia