EP Jayarajan | ഇതിഹാസ പുരുഷന്‍മാരെ ആളുകള്‍ ആരാധിക്കും, സിപിഎം വ്യക്തി ആരാധനയ്‌ക്കെതിരാണെന്ന് ഇപി ജയരാജന്‍; വീഡിയോ

 


കണ്ണൂര്‍: (KVARTHA) സി പി എം വ്യക്തി ആരാധനയ്ക്ക് എതിരാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഇതിഹാസ പുരുഷന്‍മാരെ ആളുകള്‍ ആരാധിക്കും. പിണറായിക്ക് ഒരു പാട് കഴിവുകളുണ്ട്. ആ ആരാധനയുടെ ഭാഗമായുള്ള കലാസൃഷ്ടിയാണ് പുറത്തുവന്നത്. അത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടല്ല.

കണ്ണൂരിന്റെ കിരീടനേട്ടം ഗവര്‍ണര്‍ക്കുള്ള മറുപടിയാണെന്നും ഇ പി ജയരാജന്‍ അവകാശപ്പെട്ടു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കണ്ണൂരിന്റെ വിജയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ ആക്ഷേപത്തിനുള്ള മറുപടിയാണ് കലയിലൂടെ കണ്ണൂരിലെ കുട്ടികള്‍ നല്‍കിയത്. കലോത്സവത്തില്‍ സ്വര്‍ണകപ് നേടിയ കണ്ണൂരിനെ അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം, കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ആത്മബന്ധത്തെ അദ്ദേഹം വിമര്‍ശിച്ചു. ഒ രാജഗോപാലിന്റെ തരൂര്‍ അനുകൂല പ്രസ്താവന അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ശശി തരൂരിനെ വിജയിപ്പിക്കാനുള്ള പ്രഖ്യാപനമാണ് ബി ജെ പി നടത്തിയത്. പ്രധാനമന്ത്രിയുടെ കേരള വിരുദ്ധ പ്രസംഗത്തിന് കോണ്‍ഗ്രസ് കയ്യടിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.


EP Jayarajan | ഇതിഹാസ പുരുഷന്‍മാരെ ആളുകള്‍ ആരാധിക്കും, സിപിഎം വ്യക്തി ആരാധനയ്‌ക്കെതിരാണെന്ന് ഇപി ജയരാജന്‍; വീഡിയോ



രാഹുല്‍ മാങ്കൂട്ടത്തില്‍ വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്നത് നിര്‍ത്തണം. അക്രമികള്‍ക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താന്‍ വേണ്ടി മാത്രമാണ്. പൊലീസിനെ തുടര്‍ച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് സംയമനം പാലിച്ചു. യൂത് കോണ്‍ഗ്രസിന്റെ സമരത്തിന്റെ മുദ്രാവാക്യം എന്താണ്. അക്രമത്തിന് തുനിഞ്ഞാല്‍ പൊലീസ് നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: News, Kerala, Kerala-News, Kannur, Kannur-News, Top-Headlines, EP Jayarajan, Responded, Controversy, Support, Song, Praising, CM, Pinarayi Vijayan, LDF Convener, CPM, Politics, Party, Political Party, , Congress, BJP, Police, EP Jayarajan responded the controversy of support song praising CM Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia