Bengal Governor | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശാജഹാന്‍ ശെയ്ഖിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക നിര്‍ദേശം നല്‍കി ഗവര്‍ണര്‍ സി വി ആനന്ദ ബോസ്

 


കൊല്‍കത: (KVARTHA) ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് ശാജഹാന്‍ ശെയ്ഖിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക നിര്‍ദേശം നല്‍കി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. ബംഗാള്‍ സര്‍കാരിനാണ് ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്ഭവനിലെ 'പീസ് റൂമി'ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിര്‍ദേശം സര്‍കാരിന് നല്‍കിയത്.


Bengal Governor | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശാജഹാന്‍ ശെയ്ഖിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍  പ്രത്യേക നിര്‍ദേശം നല്‍കി ഗവര്‍ണര്‍ സി വി ആനന്ദ ബോസ്

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബംഗാള്‍ രാജ് ഭവനില്‍ പീസ് റൂം സജ്ജമാക്കിയത്. രാജ് ഭവന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പീസ് റൂമിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. ഇതിനായി ഹെല്‍പ് ലൈന്‍ നമ്പറും ഇ-മെയില്‍ ഐ ഡിയും ഉണ്ട്.

ഇതുസംബന്ധിച്ച രാജ് ഭവന്റെ പ്രസ്താവന:


'ശാജഹാന്‍ ശെയ്ഖിന് രാഷ്ട്രീയക്കാരുടെ പിന്തുണയും ചില പൊലീസുകാരുടെ ഒത്താശയുമുള്ളതായി രാജ് ഭവനിലെ പീസ് റൂമില്‍ പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ ഉടന്‍ അറസ്റ്റ് ചെയ്യാനും അക്കാര്യം അറിയിക്കാനും ഗവര്‍ണര്‍ സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. 

ഇയാളെ കിട്ടിയില്ലെങ്കില്‍ എവിടെയാണെന്ന് കണ്ടെത്തി തുടര്‍നടപടി ഉടന്‍ സ്വീകരിക്കണം. ശാജഹാന്‍ ശെയ്ഖിന്റെ ഭീകരബന്ധം അന്വേഷിക്കണം എന്നുമാണ് ലഭിച്ച പരാതി.' - എന്ന് ബംഗാള്‍ രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു.

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശാജഹാന്‍ ശെയ്ഖിന്റെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ആയിരത്തോളം പേരാണ് ശാജഹാന്‍ ശെയ്ഖിന്റെ വീടിന് സമീപത്ത് വെച്ച് ഇ ഡി സംഘത്തെ ആക്രമിച്ചത്.

ആക്രമിച്ച ജനക്കൂട്ടം ഉദ്യോഗസ്ഥരുടെ പക്കലുള്ള പണവും ഫോണുകളും ലാപ് ടോപുകളും മോഷ്ടിച്ചുവെന്ന് ഇ ഡി ആരോപിച്ചിരുന്നു. മാത്രമല്ല, ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരെ വധിക്കുകയിരുന്നു ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യമെന്ന് ഇ ഡി പറഞ്ഞു.

ഇതിന് പിന്നാലെ ശാജഹാന്‍ ശെയ്ഖിനെതിരെ ഇ ഡി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചു. ലുക് ഔട് നോടീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി രക്ഷാ സേനയ്ക്കും ഇ ഡി അയച്ചു.

Keywords:  ED assault case: Bengal Governor asks authorities to arrest TMC leader, probe his links with terrorists, Kolkata, News, ED Assault Case, Bengal Governor, Probe Order, TMC Leader, Politics, Arrest, Attack, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia