Disciplinary Action | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതിയുടെ തടവുചാട്ടം; കടുത്ത അച്ചടക്ക നടപടിക്ക് ജയില്‍വകുപ്പിന്റെ നീക്കം

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിലെ ദേശീയപാതയോരത്തെ പളളിക്കുന്നിലുളള സെന്‍ട്രല്‍ ജയിലില്‍നിന്ന് മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരന്‍ സി പി ഹര്‍ശാദ് രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയേറി. ജയില്‍പുളളി രക്ഷപ്പെടാനിടയായ സാഹചര്യം സംബന്ധിച്ചു ജയില്‍ വകുപ്പ് നിയോഗിച്ച അന്വേഷണ കമിഷന്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വീഴ്ചപറ്റിയതായി ചൂണ്ടിക്കാണിക്കുന്നത്.

ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് വെറും ഒരുവര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പുറംജോലികള്‍ക്കായി നിയോഗിച്ചതെന്നാണ് റിപോര്‍ടില്‍ പറയുന്നത്. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി ജയകുമാറാണ് അന്വേഷണം നടത്തി റിപോര്‍ട് ഉത്തരമേഖല ഡി ഐ ജി ബി സുനില്‍ കുമാറിന് സമര്‍പ്പിച്ചത്.

Disciplinary Action | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതിയുടെ തടവുചാട്ടം; കടുത്ത അച്ചടക്ക നടപടിക്ക് ജയില്‍വകുപ്പിന്റെ നീക്കം
 

തടവുകാരന്‍ രക്ഷപ്പെടുന്നതിനിടയാക്കിയത് ജയില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നുളള ഗുരുതരമായ അനാസ്ഥയാണെന്ന് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിന് സഹായിച്ചതായും റിപോര്‍ടിലുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജയിലുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കേണ്ടതുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.

ജയിലിനകത്ത് പ്രശ്നക്കാരനല്ലാത്ത പ്രതി ജീവനക്കാരുടെ വിശ്വാസം ആര്‍ജിച്ചെടുത്ത് മുതലെടുത്താണ് രക്ഷപ്പെട്ടതെന്ന് പരാമര്‍ശിക്കുമ്പോള്‍ തന്നെ ജയില്‍ ചാട്ടത്തെ ലഘൂകരിക്കാനോ ഉദ്യോഗസ്ഥ വീഴ്ചയെ ചെറുതായി കാണാനോ കഴിയില്ലെന്നും റിപോര്‍ടുണ്ട്.

Keywords: Drug case accused escapes from Kannur Central Jail; Jail department moves for severe disciplinary action, Kannur, News, Drug Case Accused, Rescued, Kannur Central Jail, Report, Probe, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia