CPM Controversy | വ്യക്തിപൂജാ വിവാദത്തില്‍ സിപിഎമ്മില്‍ ഇരട്ട നീതിയോ? പി ജയരാജനെ തിരുത്തിയ പാര്‍ട്ടി പിണറായിക്ക് മുന്‍പിന്‍ കീഴടങ്ങുമ്പോള്‍

 


/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) വ്യക്തി പുജാ വിവാദത്തില്‍ സി പി എമ്മില്‍ ഇരട്ട നീതിയോയെന്ന ചോദ്യം വീണ്ടുമുയരുന്നു. മയ്യില്‍ കലാകൂട്ടായ്മ, കണ്ണൂരില്‍ ചെഞ്ചോര താരകമല്ലോ പി ജയരാജന്‍ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങിയതോടെയാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പി ജയരാജനെ പുറത്താക്കിയത്.

എന്നാല്‍ ഇപ്പോള്‍ അതിനുസമാനമായി നൂറുമടങ്ങ് ആവര്‍ത്തിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയനുള്ള വാഴ്ത്തുപാട്ടാണ് പലയിടത്തുനിന്നും ഉയരുന്നത്. ഇതു പാര്‍ട്ടിയില്‍ വ്യക്തി പൂജാ വിഷയത്തില്‍ ഇരട്ട നീതിയോയെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

വ്യക്തി പൂജയും നേതാക്കളെ ദൈവികവല്‍കരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അനുവദനീയമല്ലെങ്കിലും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമായതിനുശേഷം ഈ കാര്യം പാലിക്കപ്പെടാറില്ല. എന്നാല്‍ വടക്കന്‍ കൊറിയയില്‍ നടക്കുന്നതുപോലെ ഒരാളെ മാത്രമേ ബിംബവല്‍ക്കരിക്കാന്‍ ഇവിടെയും അനുമതി നല്‍കുന്നുള്ളു.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അജയ്യനായി ചിത്രീകരിച്ചു കൊണ്ടു വീണ്ടും സ്തുതിഗീതങ്ങള്‍ ഉയര്‍ന്നത് സി പി എമ്മിനുള്ളില്‍ വ്യക്തി പൂജാ വാദത്തിനെ ചൊല്ലിയുള്ള ചൂടേറിയ ചര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.

പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയില്‍ സ്തുതിച്ചാണ് വിഡിയോ ഗാനം പുറത്തിറങ്ങിയത്. 'മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി കൊണ്ടുള്ള പാട്ടുകളാണിത്. ഈ വിഡിയോ ഗാനത്തില്‍ 'പിണറായി വിജയന്‍, നാടിന്റെ അജയന്‍' എന്നു തുടങ്ങുന്ന പാട്ടില്‍ തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍, മലയാള നാടിന്റെ മന്നന്‍ എന്നു തുടങ്ങി മാസ്സ്, ക്ലാസ്, പുലി, സിംഹം, നായകന്‍, പടച്ചേവകന്‍ എന്നെല്ലാമുള്ള വിശേഷണങ്ങള്‍ പിണറായിക്കുണ്ട്.

പത്തുതലയുണ്ടെന്നും പല അടവുകള്‍ക്കും ഗുരുവാണെന്നുമെല്ലാം പാടിപ്പുകഴ്ത്തുന്നു. ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷിയെന്നും വിശേഷണമുണ്ട്. സി പി എമ്മിന്റെ റെഡ് വൊളന്റിയര്‍ സേനയുടെ വേഷം ധരിച്ചവരുള്‍പ്പെടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. പിണറായി വിജയന്റെ കൂറ്റന്‍ ചിത്രവും ഇടയ്ക്കിടെ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ ഇറക്കിയിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


CPM Controversy | വ്യക്തിപൂജാ വിവാദത്തില്‍ സിപിഎമ്മില്‍ ഇരട്ട നീതിയോ? പി ജയരാജനെ തിരുത്തിയ പാര്‍ട്ടി പിണറായിക്ക് മുന്‍പിന്‍ കീഴടങ്ങുമ്പോള്‍



പിണറായിയെ സ്തുതിക്കുന്ന പാട്ടുമായി പാര്‍ട്ടിക്കാരായ വനിതകള്‍ ഒരുവര്‍ഷം മുന്‍പു തിരുവനന്തപുരത്ത് തിരുവാതിര കളിച്ചതു ചര്‍ച്ചയായിരുന്നു. 'ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിനു നൂറുകോടി അഭിവാദ്യങ്ങള്‍, ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവു തന്നെ' തുടങ്ങിയവയായിരുന്നു വരികള്‍. പാട്ടില്‍ തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍, മലയാള നാടിന്റെ മന്നന്‍ എന്നു തുടങ്ങി മാസ്സ്, ക്ലാസ്, പുലി, സിംഹം, നായകന്‍, പടച്ചേവകന്‍ എന്നെല്ലാമുള്ള വിശേഷണങ്ങള്‍ പിണറായിക്ക് ചാര്‍ത്തി കൊടുക്കുന്നുണ്ട്.

മയ്യില്‍ കലാകൂട്ടായ്മ ഇറക്കിയ കണ്ണൂരിന്റെ താരകമല്ലോ പി ജയരാജന്‍ എന്ന സംഗീത ആല്‍ബമിറക്കിയതിനാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. ജയരാജന്റെ വ്യക്തി പൂജയക്കെതിരെ അന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനം അഴിച്ചു വിട്ടത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇതേ പിണറായി വിജയനെ കുറിച്ചാണ് ഇപ്പോള്‍ വാഴ്ത്തുപാട്ടുകള്‍ പുറത്തിറങ്ങുന്നത്.

Keywords:
News, Kerala, Kerala-News, Kannur-News, Politics-News, Double Justice, CPM, Party, Politics, Re-Emerging, Vyakthi Pooja, Controversy, Politics, Kannur, Kannur News, Pinarayi Vijayan, P Jayarajan, Double justice in CPM party is re-emerging under the Vyakthi Pooja Controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia