Follow KVARTHA on Google news Follow Us!
ad

Ajman Abra Travel | യു എ ഇയിൽ ആണോ? വെറും രണ്ട് ദിർഹമിന് അബ്രയിലൂടെ അജ്മാനിലെ പ്രകൃതി രമണീയവും അവർണനീയവുമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം; എങ്ങനെ ചുറ്റിക്കറങ്ങാമെന്ന് ഇതാ!

തുറമുഖവും കണ്ടൽക്കാടുകളും കാണാനും അവസരം Ajman, Dubai, ഗൾഫ് വാർത്തകൾ, UAE News, Travel
ദുബൈ: (KVARTHA) സുഹൃത്തുക്കളുമായോ അല്ലെങ്കിൽ കുടുംബാംഗങ്ങളുമായോ അവധി ദിനത്തിൽ യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ അജ്മാനിൽ വെറും രണ്ട് ദിർഹമിന് 'അബ്ര' എന്നറിയപ്പെടുന്ന തോണിയിൽ കയറി എമിറേറ്റിലെ തുറമുഖവും കണ്ടൽക്കാടുകളും ആസ്വദിച്ച് യാത്ര ചെയ്യാം. യുഎഇയുടെ ജലഗതാഗതത്തിന്‍റെ മുഖമാണ് അബ്രകള്‍. എമിറാത്തി പൈതൃകത്തിൻ്റെ പ്രധാന ഭാഗം കൂടിയാണിത്.
  
Dh2 abra trips in Ajman: How to get around

അജ്മാനിലെ അബ്ര സേവനം നിങ്ങൾക്ക് അജ്മാൻ ക്രീക്കിൻ്റെയും പ്രശസ്തമായ അൽ സോറയുടെയും സമീപമുള്ള പ്രകൃതിദൃശ്യങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. സ​മ്പ​ന്ന​മാ​യ ഇക്കോ- ടൂറി​സം പ​ദ്ധ​തി പ്ര​ദേ​ശ​മാ​ണ് അ​ജ്മാ​ന്‍ അ​ല്‍ സോ​റ. അ​ജ്മാ​ന്‍ - ഉ​മ്മു​ല്‍ഖു​വൈ​ന്‍ അ​തി​ര്‍ത്തി​യോ​ട് ചേര്‍ന്ന് കി​ട​ക്കു​ന്ന​താ​ണ് ഈ ​പ്ര​ദേ​ശം. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് പ്രാ​ദേ​ശി​ക, ദേ​ശാ​ട​ന പ​ക്ഷി ഇ​ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​നും പ്ര​കൃ​തി ആസ്വദിക്കാനുമുള്ള അവിസ്മരണീയ അനുഭവമാണ് ഇവിടത്തേക്കുള്ള യാത്ര.

10 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള ക​ണ്ട​ല്‍കാ​ട് പ്ര​ദേ​ശ​ത്ത് പി​ങ്ക് ഫ്ലെ​മിം​ഗോ​ക​ൾ ഉ​ൾ​പ്പെ​ടെ പ്രാദേ​ശി​ക, ദേ​ശാ​ട​ന പ​ക്ഷി​ക​ളും ഉൾപ്പെ​ടു​ന്ന 102 ഇ​നം പ​ക്ഷി​കൾ വ​ർ​ഷം മു​ഴു​വ​നും കാ​ണ​പ്പെ​ടു​ന്നു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ആഴ്ചയിൽ ഏഴ് ദിവസവും അബ്ര സേവനം ലഭ്യമാണ്. കൂടാതെ നാല് മറൈൻ സ്റ്റേഷനുകളെ ഇത് ബന്ധിപ്പിക്കുന്നു.

അജ്മാൻ അബ്ര സ്റ്റേഷൻ റൂട്ട്:

1. അൽ സഫിയ - മുഷരിഫ് പ്രദേശത്തെ അജ്മാൻ ഫിഷിംഗ് പോർട്ടിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
2. അൽ റാഷിദിയ്യ - അജ്മാൻ ഫ്രീ സോണിലെ അജ്മാൻ ഫിഷ് മാർക്കറ്റിന് സമീപമാണ് സ്റ്റേഷൻ. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം സ്ട്രീറ്റിൽ നിന്ന് ഫിഷ് മാർക്കറ്റിലേക്കും ഹാർബറിലേക്കും നേരിട്ട് എത്തിച്ചേരാം.
3. അൽ സോറ - അബ്ര സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അൽ സോറ മറീനയിലാണ്, ഇത് ക്രീക്കിനോട് ചേർന്നുള്ള ഒരു പ്രശസ്തമായ സ്ഥലമാണ്. അൽ സോറ നാച്ചുറൽ റിസർവിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാടുകളുടെ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
4. അൽ മറീന - ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിൻ്റെ അറ്റത്തുള്ള അജ്മാൻ കോർണിഷിലാണ് ഈ സ്റ്റേഷൻ.

അബ്ര നിരക്ക്

ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യാൻ ഒരാൾക്ക് രണ്ട് ദിർഹം ആണ് ടിക്കറ്റ് നിരക്ക്. അൽ സോറ സ്‌റ്റേഷനിൽ 2.50 ദിർഹമാണ് നിരക്ക്.

ടിക്കറ്റുകൾ എവിടെ വാങ്ങാം?

നിങ്ങൾക്ക് സ്റ്റേഷൻ കൗണ്ടറിൽ ടിക്കറ്റ് വാങ്ങാം. പണമായോ അജ്മാൻ്റെ ഔദ്യോഗിക പൊതുഗതാഗത കാർഡായ ' മസാർ കാർഡ് ' ഉപയോഗിച്ചോ പണം നൽകാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

പ്രവർത്തന സമയം

* അൽ സഫ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ
* അൽ റാഷിദിയ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ
* അൽ സോറ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ,
* അൽ മറീന - പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ രാവിലെ 12 വരെ

Keywords: Ajman, Dubai, UAE News, Travel, Dubai, UAE, Abra, Mangroves, Gulf, Travel, Pink Flamingo, Dh2 abra trips in Ajman: How to get around.
< !- START disable copy paste -->

Post a Comment