SWISS-TOWER 24/07/2023

Notice | 'മോശം കാലാവസ്ഥയില്‍ ടേക് ഓഫ് ചെയ്യാനോ ലാന്‍ഡ് ചെയ്യാനോ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റുമാരെ നിയമിച്ചു'; എയര്‍ ഇന്‍ഡ്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ നോടീസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) വ്യാഴാഴ്ച എയര്‍ ഇന്‍ഡ്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കാരണം കാണിക്കല്‍ നോടീസ് നല്‍കി. ദൂരക്കാഴ്ച കുറവുള്ള സമയത്ത് പരിശീലനം ലഭിക്കാത്ത പൈലറ്റുമാരെ നിയമിച്ചതിനാണ് നടപടി.

കുറഞ്ഞ ദൃശ്യപരതയില്‍ ടേക് ഓഫ് ചെയ്യാനോ ലാന്‍ഡ് ചെയ്യാനോ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റര്‍ ചെയ്തതില്‍ 15 ദിവസത്തിനകം മറുപടി നല്‍കാനാണ് വിമാനക്കംപനികളോട് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്.

മോശം കാലാവസ്ഥയില്‍ CAT III മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൈലറ്റുമാരെ റോസ്റ്റര്‍ ചെയ്യാനുള്ള കാരണം 15 ദിവസത്തിനകം വിശദീകരിക്കണമെന്നാണ് നോടീസ്. ഇതുകൂടാതെ ഇനി ഇത്തരം തെറ്റുകള്‍ വരുത്തരുതെന്നും ഡിജിസിഎ വിമാനക്കംപനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Notice | 'മോശം കാലാവസ്ഥയില്‍ ടേക് ഓഫ് ചെയ്യാനോ ലാന്‍ഡ് ചെയ്യാനോ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റുമാരെ നിയമിച്ചു'; എയര്‍ ഇന്‍ഡ്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ നോടീസ്



2023ല്‍ ഡിസംബര്‍ 24-25, ഡിസംബര്‍ 27-28 തീയതികളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡെല്‍ഹി വിമാനത്താവളത്തിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെയും എയര്‍ ഇന്‍ഡ്യയുടെയും 58 ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.

ഇതില്‍ 50 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത് പൈലറ്റിന് ദൃശ്യപരത കുറവായ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അറിയാത്തതിനാലാണെന്നാണ് കണ്ടെത്തല്‍. ഡിജിസിഎ എയര്‍ലൈനുകളുമായും എയര്‍ ട്രാഫിക് കണ്‍ട്രോളുമായും (എടിസി) ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് നടപടി.

Keywords: News, National, National-News, Malayalam-News, DGCA, Issues, Notice, AI, SpiceJet, Roster, Untrained Pilots, Delhi-Bound Flights, Low-Visibility, Directorate General of Civil Aviation, Delhi Airport, DGCA issues notice to AI, SpiceJet for rostering untrained pilots to Delhi-bound flights during low-visibility.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia