Defamation Case | ജില്ലാബാങ്ക് ലോകറില്‍ സ്വര്‍ണം സൂക്ഷിച്ച വാര്‍ത്ത; മാനനഷ്ടകേസില്‍ പി കെ ഇന്ദിര കോടതിയില്‍ ഹാജരായി

 


കണ്ണൂര്‍: (KVARTHA) സ്വപ്നാ സുരേഷിന്റെ സ്വര്‍ണക്കടത്ത് ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്ക് ലോകറുമായി ബന്ധപ്പെട്ട് മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നല്‍കിയ മാനനഷ്ട കേസ് ബുധനാഴ്ച അസി. സെഷന്‍സ് കോടതി(അഞ്ച്) ജഡ്ജ് കരുണാകരന്‍ മുന്‍പാകെ പരിഗണിച്ചു.

Defamation Case | ജില്ലാബാങ്ക് ലോകറില്‍ സ്വര്‍ണം സൂക്ഷിച്ച വാര്‍ത്ത; മാനനഷ്ടകേസില്‍ പി കെ ഇന്ദിര കോടതിയില്‍ ഹാജരായി

ഇതിന്റെ ഭാഗമായി മൊഴി നല്‍കാന്‍ പി കെ ഇന്ദിര കോടതിയില്‍ ഹാജരായി. മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, റിപോര്‍ടര്‍ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഇന്ദിര ബാങ്കിലെത്തി ലോകര്‍ തുറന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്തു കൊണ്ടുപോയെന്നായിരുന്നു 2020 സപ്തംബര്‍ 14 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ആരോപണം.

ഈ ഘട്ടത്തിലായിരുന്നു സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമെതിരെ സ്വര്‍ണക്കടത്ത് ആരോപണമുന്നയിച്ചത്. ഈ ആരോപണവുമായി ഇ പി ജയരാജന്റെ ഭാര്യയേയും ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത. ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ വാര്‍ത്തയ്ക്കെതിരെ മുന്‍ജില്ലാ ബാങ്ക് മാനേജര്‍ കൂടിയായ പി കെ ഇന്ദിര രംഗത്തുവരികയായിരുന്നു.

മുന്‍ എംപിയും സി പി എം കേന്ദ്രകമിറ്റിയംഗവുമായ പി കെ ശ്രീമതിയുടെ സഹോദരി കൂടിയായ പി കെ ഇന്ദിരക്ക് വേണ്ടി അഡ്വ. ശൈലജനാണ് ഹാജരായത്.

Keywords:  Defamation case; PK Indira appeared in court, Kannur, News, Defamation Case, Pk Indira, Court, Complaint, Allegation, Gold, Lawyer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia