Warning | യൂട്യൂബിലെ 'ചലന്‍ജ് വീഡിയോ'കളില്‍ അമ്മമാരും കൗമാരക്കാരായ ആണ്‍മക്കളും തമ്മിലുള്ള ചുംബന രംഗങ്ങള്‍ പോക്‌സോ നിയമത്തിന്റെ ഗുരുതരമായ ലംഘനം; കുറ്റം ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടി വരും; ജനുവരി 15 നകം പട്ടിക ഹാജരാക്കാന്‍ നിര്‍ദേശിച്ച് ബാലാവകാശ സംരക്ഷണ കമീഷന്‍

 


ന്യൂഡെല്‍ഹി: (KVARTHA) അമ്മമാരും കൗമാരക്കാരായ ആണ്‍മക്കളും ഉള്‍പെടുന്ന സഭ്യേതരമല്ലാത്ത യൂട്യൂബ് ഉള്ളടക്കത്തിനെതിരെ മുന്നറിയിപ്പുമായി ദേശീയ ബാലാവകാശ സംരക്ഷണ കമിഷന്‍. ഇത്തരം സഭ്യേതരമല്ലാത്ത വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്ന ചാനലുകളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പട്ടിക ജനുവരി 15നകം ഹാജരാക്കണമെന്നും കമിഷന്‍ അധ്യക്ഷ പ്രിയങ്ക് കനൂംഗോ പുറപ്പെടുവിച്ച നോടീസില്‍ ചൂണ്ടിക്കാട്ടുന്നു.

Warning | യൂട്യൂബിലെ 'ചലന്‍ജ് വീഡിയോ'കളില്‍ അമ്മമാരും കൗമാരക്കാരായ ആണ്‍മക്കളും തമ്മിലുള്ള ചുംബന രംഗങ്ങള്‍ പോക്‌സോ നിയമത്തിന്റെ ഗുരുതരമായ ലംഘനം; കുറ്റം ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടി വരും; ജനുവരി 15 നകം പട്ടിക ഹാജരാക്കാന്‍ നിര്‍ദേശിച്ച്  ബാലാവകാശ സംരക്ഷണ കമീഷന്‍


യൂട്യൂബിന്റെ ഇന്‍ഡ്യയിലെ സര്‍കാര്‍ കാര്യങ്ങളും പൊതു നയരൂപീകരണവും കൈകാര്യം ചെയ്യുന്ന മേധാവിയായ മീര ചാത്തിനോട് വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കമിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂട്യൂബിലെ 'ചലഞ്ച് വീഡിയോ'കളില്‍ അമ്മമാരും മക്കളും തമ്മിലും അമ്മമാരും കൗമാരക്കാരായ ആണ്‍മക്കളും തമ്മിലുമുള്ള ചുംബന രംഗങ്ങള്‍ അടക്കം സഭ്യേതരമല്ലാത്ത രംഗങ്ങളാണ് ഉള്‍പെടുത്തിയിട്ടുള്ളത് എന്നും പോക്‌സോ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇത് എന്നും കമിഷന്‍ ചൂണ്ടിക്കാട്ടി.

യൂട്യൂബ് ഇതിന് പരിഹാരം കാണണം. കുറ്റം ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടി വരും. പോണ്‍ വീഡിയോകള്‍ക്ക് സമാനമാണ് ഇത്തരം വീഡിയോകളുടെ വാണിജ്യവല്‍കരണം എന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലാറ്റ് ഫോം മേധാവികള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പ്രിയങ്ക് കനൂംഗോ മുന്നറിയിപ്പുനല്‍കി.

Keywords: Child rights panel summons YouTube India official over immoral videos on mothers, sons, New Delhi, News, Child Rights Panel, Notice, YouTube, Warning, Jail, Children, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia