Reward | ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞു; പിന്നാലെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് മാതൃകയായി ഐ ടി കംപനി ഉടമകള്‍!

 


ചെന്നൈ: (KVARTHA) ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞു, പിന്നാലെ 50 ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് മാതൃകയായി ഐ ടി കംപനി ഉടമകള്‍. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'ഐഡിയാസ് 2 ഇറ്റ്' എന്ന സ്ഥാപനമാണ് തങ്ങളുടെ വിജയത്തില്‍ ഒപ്പംനിന്ന ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചത്.

Reward | ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞു; പിന്നാലെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് മാതൃകയായി ഐ ടി കംപനി ഉടമകള്‍!

അഞ്ചുവര്‍ഷത്തിലധികം തങ്ങള്‍ക്കൊപ്പം ജോലിചെയ്ത 50 ജീവനക്കാര്‍ക്കാണ് ഇവര്‍ കാറുകള്‍ സമ്മാനിച്ചത്. ജീവനക്കാരോട് ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ കംപനി മേധാവികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ കാറുകളുടെ വിവരം കൈമാറുകയും ചെയ്തു. പിന്നാലെയാണ് അവിശ്വസനീയമായി സമ്മാനം കൈമാറുന്നത്.

സമ്മാനം മാത്രമല്ല, പിന്നാലെ 38 ജീവനക്കാര്‍ക്ക് 33 ശതമാനം ഓഹരികള്‍ അനുവദിക്കുകയും അവരെ കംപനിയുടെ ഓഹരിയുടമകളാക്കുകയും ചെയ്തു. കംപനിയുടെ സ്ഥാപകരായ മുരളി വിവേകാനന്ദനും ഭവാനി രാമനും ചേര്‍ന്നാണ് 50 ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറിയത്. സി ഇ ഒ ഗായത്രി വിവേകാനന്ദന്‍, ഐ ടി ഡയറക്ടര്‍ അരുണ്‍ ഗണേശന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Reward | ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞു; പിന്നാലെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് മാതൃകയായി ഐ ടി കംപനി ഉടമകള്‍!

സ്ഥാപനത്തിന്റെ വളര്‍ചയ്ക്കുപിന്നില്‍ ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണെന്നും അതിന്റെ സന്തോഷമായാണ് കാര്‍ സമ്മാനിക്കുന്നതെന്നും കംപനി മേധാവികള്‍ അറിയിച്ചു.

Keywords:  Chennai IT Firm Gifts 50 Cars To 50 Employees As A Reward For Loyalty: Maruti Ignis To Grand Vitara, Chennai, News, Chennai IT Firm, Gifts, Car, Share, Business, Owners, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia