Denied | നിബന്ധനകള്‍ പാലിച്ചില്ല: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല

 


തിരുവനന്തപുരം: (KVARTHA) റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. കേരളം സമര്‍പ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.

Denied | നിബന്ധനകള്‍ പാലിച്ചില്ല: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല

അതേസമയം, ഭാരത് പര്‍വ് എന്ന പേരില്‍ ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ വേണമെങ്കില്‍ കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം പ്രദര്‍ശിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് ഇത്തവണ കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരുന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ പറയുന്ന തരത്തിലെ ഡിസൈനായിരുന്നു സമര്‍പ്പിച്ചിരുന്നതെന്ന് പി ആര്‍ വ്യക്തമാക്കി.

Keywords:   Centre denies permission to floats by Kerala Tags, Thiruvananthapuram, News, Floats, Permission, Denied, Rules, Republic Day, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia