CCTV Footage | രാത്രി ആരുമറിയാതെ വാഹനങ്ങള്‍ നശിപ്പിക്കുന്ന പൊലീസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്തത് യുവാക്കള്‍ക്കെതിരെയെന്ന് പരാതി

 


ആലപ്പുഴ: (KVARTHA) പുതുവത്സര ദിനത്തില്‍ രാത്രി ആരുമറിയാതെ പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ച ശേഷം യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പരാതി. ആഘോഷ വേളയിലാണ് പൊലീസിന്റെ അതിക്രമം.

പുതുവത്സര ദിവസം കരിമുളയ്ക്കല്‍ തുരുത്തി ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. രാത്രി രണ്ടരയോടെ കരിമുളയ്ക്കല്‍ തുരുത്തി ക്ഷേത്രത്തിലെ സമീപം യുവാക്കള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായി. ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ച് മനപ്പൂര്‍വം ആളുകളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കള്‍ക്കുമെതിരെയാണ് വാഹനങ്ങള്‍ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.


CCTV Footage | രാത്രി ആരുമറിയാതെ വാഹനങ്ങള്‍ നശിപ്പിക്കുന്ന പൊലീസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്തത് യുവാക്കള്‍ക്കെതിരെയെന്ന് പരാതി
 

കള്ളക്കേസ് എടുത്തതിനെതിരെ മനുഷ്യാവകാശ കമീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് സാലു വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി.

പരാതി നടത്തിയാല്‍ അന്വേഷിക്കുമെന്ന് അറിയിച്ച ജില്ലാ പൊലീസ് മേധാവി സംഭവത്തിന്റെ മുഴുവന്‍ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി.

 അതേസമയം, വാഹനങ്ങള്‍ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. വാഹനത്തിന്റെ ഹാന്‍ഡില്‍ ലോക് ആയതിനാല്‍ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും ഏഴോളം വാഹനങ്ങള്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്.

Keywords: News, Kerala, Kerala-News, Alappuzha-News, Police-News, CCTV, Footage, Alappuzha News, Police, Destroying, Private Vehicles, New Year Day, Social Media, Accused, Youths, CCTV footage of Alappuzha Police destroying private vehicles on new year day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia