Arrested | മുക്കുപണ്ടം പണയം വെച്ച് പഴയങ്ങാടി ഫെഡറല്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസ്; യുവാവ് എറണാകുളത്ത് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 13.82,000 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി അറസ്റ്റില്‍. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റിഫാസിനെ (36)യാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സിഐ സന്തോഷ് കുമാര്‍, എസ് ഐ രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിന്‍, ചന്ദ്രകുമാര്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന റിഫാസിനെ താമസിച്ചിരുന്ന സ്ഥലത്തെത്തി പൊലീസ് പിടികൂടുകയായിരുന്നു.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2020 ഒക്ടോബര്‍ 20 മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെയുളള കാലഘട്ടങ്ങളിലാണ് പ്രതി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. മാല, വള, തുടങ്ങിയ 330.6 ഗ്രാം മുക്കുപണ്ടമാണ് പണയം വെച്ചത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നോടീസ് അയച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല.

തിരിച്ചെടുക്കാത്ത പണയപണ്ടങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിന് മുന്നോടിയായി റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി.
കഴിഞ്ഞ ജൂണിലാണ് ഇതിനായി അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

 
Arrested | മുക്കുപണ്ടം പണയം വെച്ച് പഴയങ്ങാടി ഫെഡറല്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസ്; യുവാവ് എറണാകുളത്ത് അറസ്റ്റില്‍



മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്. റിഫാസിനെ ബന്ധപ്പെടാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി ഹരി പൊലീസില്‍ പരാതി നല്‍കിയത്. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസമെങ്കിലും മുഹമ്മദ് റിഫാസ് മലപ്പുറത്ത് റിയല്‍ എസ്റ്റേറ്റ്, വാഹന ഇടപാട് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍, പഴയങ്ങാടി സി ഐ ടി എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം ഊര്‍ജിതമാക്കിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kerala-News, Malayalam-News, Police-News, Case, Extorting, Lakhs, Rupees, Pazhungadi, Federal Bank, Pledging, Guarantee Ornaments, Youth, Arrested, Ernakulam, Pazhayangadi News, Kannur News, Chandappura News, Pariyaram Police Station, Accused, Police, Federal bank, Ernakulam: Youth arrested in Case of extorting lakhs of rupees from the Pazhungadi Federal Bank by pledging Guarantee Ornaments.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia