Plane Diverted | 'യാത്രയ്ക്കിടെ കുടുംബാംഗത്തിന് നേരെ ആക്രമണം, സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യല്‍; എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടു'; തടസം നേരിട്ടത് 3 മണിക്കൂര്‍; 16 കാരന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ഒട്ടാവ: (KVARTHA) യാത്രക്കിടെ 16 കാരന്‍ കുടുംബാംഗത്തെ ഉപദ്രവിച്ചതു മൂലം എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടതായി റിപോര്‍ട്. കുടുംബാംഗവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ നേരമാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.
Plane Diverted | 'യാത്രയ്ക്കിടെ കുടുംബാംഗത്തിന് നേരെ ആക്രമണം, സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യല്‍; എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടു'; തടസം നേരിട്ടത് 3 മണിക്കൂര്‍; 16 കാരന്‍ കസ്റ്റഡിയില്‍
ടൊറന്റോയില്‍ നിന്ന് കാല്‍ഗറിയിലേക്ക് പറന്ന എയര്‍ കാനഡ 137 ല്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. അക്രമസംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിമാനം വിന്നിപെഗ് റിചാര്‍ഡ് സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സംഭവത്തില്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. 16 കാരന്‍ ഉപദ്രവിച്ചയാള്‍ കുടുംബാംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികരും എയര്‍ലൈന്‍ ജീവനക്കാരും ചേര്‍ന്നാണ് പതിനാറുകാരനെ തടഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ കയറിയ ഉടന്‍ 16കാരന്‍ സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് കുട്ടിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായും വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു. അതിക്രമത്തില്‍ പരുക്കേറ്റയാള്‍ക്ക് ചികിത്സ നല്‍കി. കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. മറ്റ് പരുക്കുകളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

Keywords:  Canada Plane Diverted After 16-Year-Old Attacks Family Mid-Air, Canada, News, Complaint, Canada Plane Diverted, Police, Custody, Flight, Medical Test, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia