Campa | കൊകകോളയെയും പെപ്സികോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ കാമ്പ

 


ന്യൂഡെല്‍ഹി: (KVARTHA) എതിരാളികളായ കൊകകോളയെയും പെപ്സികോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ കാമ്പ കോള. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡായ കാമ്പ, ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രികറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളാകാനുള്ള കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്.


Campa | കൊകകോളയെയും പെപ്സികോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ കാമ്പ

എന്നാല്‍, സ്പോണ്‍സര്‍ഷിപിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പങ്കാളിത്തം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാര്‍ പ്രകാരം, രാജ്യത്ത് കളിക്കുന്ന എല്ലാ ക്രികറ്റ് മത്സരങ്ങളുടെയും പാനീയ പങ്കാളിത്തവും പ്രത്യേക ഓണ്‍-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും കാമ്പയ്ക്ക് ലഭിക്കും. ഒരു വര്‍ഷം മുമ്പ് റിലയന്‍സ് പുനരാരംഭിച്ചതിന് ശേഷം കാമ്പയുടെ ആദ്യത്തെ പ്രധാന ക്രികറ്റ് സ്‌പോണ്‍സര്‍ഷിപ് ആണിത്.

അണ്ടര്‍ 19 സീരീസും വനിതാ പരമ്പരകളും ഉള്‍പെടെ ഇന്‍ഡ്യയില്‍ നടക്കുന്ന എല്ലാ ക്രികറ്റ് മത്സരങ്ങളും കരാറില്‍ ഉള്‍ക്കൊള്ളും. കോള നിര്‍മാതാക്കള്‍ തമ്മിലുള്ള കടുത്ത മത്സരത്തിന് വരാനിരിക്കുന്ന വേനല്‍ക്കാലം സാക്ഷ്യം വഹിക്കുമെന്ന് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ബിസിസിഐയുമാള്ള ഈ പങ്കാളിത്തം നിര്‍ണായകമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

2022 ന്റെ പകുതിയോടെയാണ് പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് റീടെയില്‍ കാമ്പയെ ഏറ്റെടുക്കുന്നത്. 1970 കളിലും 1980 കളിലും ഇന്‍ഡ്യയില്‍ പ്രചാരത്തിലുള്ള പഞ്ചസാര സോഡകള്‍ പിന്നീട് യുഎസ് ഭീമന്മാര്‍ വിപണി പിടിച്ചെടുത്തതോടെ അപ്രത്യക്ഷമാകുകയായിരുന്നു. കൊകകോളയെയും പെപ്സിയെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ് ഉപയോഗിച്ച് റിലയന്‍സ് നേരിടുകയാണ്.

Keywords:  Campa becomes official sponsor of BCCI cricket series in India: Reports, New Delhi, News, Business, Contract, Campa, Official Sponsor, BCCI cricket Series, Mukesh Ambani, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia