Calicut University | വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലികറ്റ് യൂനിവേഴ്‌സിറ്റി; കോഴ്‌സുകള്‍ക്കുള്ള അപേക്ഷകളും ക്ഷണിച്ചു

 


കോഴിക്കോട്: (KVARTHA) വിവിധ പരീക്ഷകളുടെ ഫലം കാലികറ്റ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു. എം സി എ ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 20 വരെ അപേക്ഷിക്കാം.

Calicut University | വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലികറ്റ് യൂനിവേഴ്‌സിറ്റി; കോഴ്‌സുകള്‍ക്കുള്ള അപേക്ഷകളും ക്ഷണിച്ചു

എം സി എ (CUCSS) ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഏപ്രില്‍ 2023, അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ബി ടെക് മൂന്ന്, നാല് സെമസ്റ്റര്‍ / പാര്‍ട് ടൈം ബി ടെക് (2009 സ്‌കീം)(2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷകള്‍

1.ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2023 പ്രവേശനം - റഗുലര്‍ / പ്രൈവറ്റ്) റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 മെയ് 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2019 പ്രവേശനം - റഗുലര്‍ / പ്രൈവറ്റ്) മാര്‍ച് 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

2. സര്‍വകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പിജി (CCSS - PG) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29-നു തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാകും. നാലാം സെമസ്റ്റര്‍ ബി വോക് (CBCSS-V-UG) (2017 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-നു തുടങ്ങും.

Keywords:  Calicut University published the result of various exams, Kozhikode, News, Calicut University, Exam Result, Education, Published, Application, Website, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia