Clash | പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാന്‍ ശ്രമം; തൃശൂരില്‍ യൂത് കോണ്‍ഗ്രസ്- ബി ജെ പി സംഘര്‍ഷം

 


തൃശൂര്‍: (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ യൂത് കോണ്‍ഗ്രസ്- ബി ജെ പി സംഘര്‍ഷം. ഒടുവില്‍ പൊലീസ് ഇടപെട്ടു സംഘര്‍ഷം തടഞ്ഞു. ബിജെപി വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി പൊളിക്കുന്നതിനു മുന്‍പു ചാണക വെള്ളം തളിച്ചതാണ് തങ്ങള്‍ തടഞ്ഞതെന്നു പ്രവര്‍ത്തകര്‍ പറയുന്നു.

Clash | പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാന്‍ ശ്രമം; തൃശൂരില്‍ യൂത് കോണ്‍ഗ്രസ്- ബി ജെ പി സംഘര്‍ഷം
രാവിലെ 11മണിയോടെ ചാണകവെള്ളവുമായി സമരക്കാര്‍ എത്തിയതോടെ ചെറിയ സംഘം പൊലീസുമെത്തി. ഈ സമയം വേദി അഴിച്ചുമാറ്റിയിരുന്നില്ല. വേദിക്കുസമീപത്തേക്ക് സമരക്കാര്‍ എത്തിയതോടെ ബഹളം ഏറ്റുമുട്ടലിലേക്ക് എത്തി. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ച വേദി ബിജെപി വാടകക്ക് എടുത്ത സ്ഥലമാണ് ഇവിടെ ചാണകവെള്ളം തളിക്കാന്‍ അനുവദിക്കില്ല എന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു.

പൊലീസ് ഇവിടേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ചാണകവെള്ളം തളിക്കാന്‍ വരുന്നവരെയല്ലേ പൊലീസ് തടയേണ്ടത്. പൊലീസ് തങ്ങള്‍ക്കെതിരെ തിരിയുന്നതാണ് കണ്ടത് എന്നും ബിജെപി നേതാക്കള്‍ പറയുന്നു. ടിഎന്‍ പ്രതിപന്‍ എംപിയാണ് ഈ സമര നാടകത്തിനു പിന്നിലെന്നും ഇവിടെ ചാണകവെള്ളം തളിച്ചാല്‍ പ്രതാപനെ ചാണക വെള്ളത്തില്‍ കുളിപ്പിക്കും എന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു.

അതേസമയം ഭഗവാന്റെ ജടയായി കരുതുന്ന ആല്‍മര ശിഖരങ്ങള്‍ മോദിക്കുവേണ്ടി മുറിച്ചുനീക്കിയതില്‍ ഭക്തര്‍ക്ക് പ്രതിഷേധമുണ്ടെന്നു കെ എസ് യു നേതാക്കള്‍ പറഞ്ഞു. പൊലീസ് സമരക്കാര്‍ക്ക് സൗകര്യം ചെയ്തുവെന്നാരോപിച്ച് ബിജെപി പ്രതിരോധം ശക്തമാക്കി. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും അസഭ്യവര്‍ഷവും ഉണ്ടായി. ഇരുകൂട്ടര്‍ക്കുമിടയില്‍ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Keywords:  BJP, Congress workers clash in Thrissur city, Thrissur, News, Clash, Politics, BJP, Allegation, Congress, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia