Guava Benefit | പേരക്ക ഇഷ്ടമല്ലേ? ഇത് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ ഏറെ, പ്രത്യേകിച്ച് ഈ മഞ്ഞുകാലത്ത്!

 


കൊച്ചി: (KVARTHA) മിക്കവാറും നാട്ടിന്‍പുറങ്ങളിലുള്ള എല്ലാവരുടേയും തൊടികളില്‍ കാണുന്ന ഒരു പഴവര്‍ഗമാണ് പേരക്ക. നല്ല പഴുത്തു തുടുത്ത പേരക്ക കഴിക്കാനും എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. പാവപ്പെട്ടവന്റെ ആപിള്‍ എന്നറിയപ്പെടുന്ന ഈ ഫലം കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് അറിയുമോ? ആപിളിനു തുല്യമായ ഒരുപാട് ഗുണമാണ് നമ്മളുടെ ശരീരത്തിന് ഇത് നല്‍കുന്നത്. പ്രത്യേകിച്ച് ഈ മഞ്ഞുകാലത്ത് ഇത് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ആയുര്‍വേദ പ്രകാരം എന്തെല്ലാം ഗുണങ്ങളാണ് പേരക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് നോക്കാം.

Guava Benefit | പേരക്ക ഇഷ്ടമല്ലേ? ഇത് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ ഏറെ, പ്രത്യേകിച്ച് ഈ മഞ്ഞുകാലത്ത്!


*മലബന്ധം തടയുന്നു


വേണ്ടത്ര നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തത് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. പേരക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മലബന്ധം തടയാന്‍ സഹായിക്കുന്നു. മാത്രമല്ല, കൃത്യമായ ദഹനം നടക്കുന്നതിനും അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

*അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും

പേരക്കയില്‍ ധാരാളം ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, പ്രോട്ടീനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കുന്നതിനൊപ്പം അമിതവണ്ണം വരാതിരിക്കാനും കുറയ്ക്കാനും സഹായിക്കും. അതുപോലെ, വിശപ്പ് പെട്ടെന്ന് ശമിപ്പിക്കുകയും ചെയ്യും. തൈറോയ്ഡ പ്രശ്നമുള്ളവര്‍ക്കും പേരക്ക കഴിക്കുന്നത് നല്ലതാണ്.

*പ്രമേഹത്തിനെ നിയന്ത്രിക്കും

ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെയധികം കുറഞ്ഞ പഴമാണ് പേരയ്ക്ക. അതുകൊണ്ടുതന്നെ പേരയ്ക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ മഞ്ഞുകാലത്ത് പേരയ്ക്ക കഴിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

*വായ്പ്പുണ്ണ് ഇല്ലാതാക്കും


അമിതമായി എരിവ് ഉള്ള ആഹാരങ്ങള്‍ കഴിക്കുമ്പോഴും ശരീരത്തില്‍ ചൂട് കൂടുമ്പോഴും ഉണ്ടാകുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. ഇത്തരത്തില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പേരയ്ക്കയുടെ ഇല അരച്ച് പുരട്ടുന്നത്. ഇത് വേദന കുറയ്ക്കുന്നതിനും അതുപോലെ, പുകച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇല എടുത്ത് ചവച്ചരച്ച് നീര് വായയില്‍ വയ്ക്കുന്നതും വായ്പ്പുണ്ണ് കുറയ്ക്കാന്‍ സഹായിക്കും.

*പേരക്കയും വെള്ളവും ഒരുമിച്ച് കഴിക്കരുത്

പേരക്ക കഴിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കുന്നു. അതുകൊണ്ടു തന്നെ, പേരക്കയുടെ കൂടെ വെള്ളവും കഴിച്ചാല്‍ ശരീരത്തിലേയ്ക്ക് കൂടുതല്‍ തണുപ്പ് എത്തുന്നു. അതുകൊണ്ടാണ് വെള്ളത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലെന്ന് പറയുന്നത്. കൂടാതെ, പേരക്കയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളത്തിന്റെ കൂടെ ചേര്‍ന്നാല്‍ ചിലപ്പോള്‍ വയറ്റിളക്കം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
Guava Benefit | പേരക്ക ഇഷ്ടമല്ലേ? ഇത് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ ഏറെ, പ്രത്യേകിച്ച് ഈ മഞ്ഞുകാലത്ത്!
Keywords: Amazing Guava Benefits: Heart Healthy, Weight Loss Friendly and More, Kochi, News, Amazing Guava Benefits, Heart Healthy, Weight Loss Friendly and More, Healthy Tips, Doctors, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia