Air Arabia | എയര്‍ അറേബ്യ സുഹാര്‍-ശാര്‍ജ സര്‍വിസ് 29 മുതല്‍; ആഴ്ചയില്‍ 3 തവണ

 


മസ്ഖത്: (KVARTHA) ശാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാനമായ എയര്‍ അറേബ്യ ഒമാനിലെ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനുവരി 29 മുതലാണ് സര്‍വീസ് ആരംഭിക്കുമെന്നും ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക എന്നും അധികൃതര്‍ അറിയിച്ചു.

ശാര്‍ജയില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറില്‍ എത്തും. ഇവിടെ നിന്നും രാവിലെ പത്തുമണിക്ക് പുറപ്പെട്ട് ശാര്‍ജയില്‍ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എയര്‍ അറേബ്യ വെബ് സൈറ്റില്‍ ബുകിങ്ങിനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ ലഭ്യമാകുമെന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

Air Arabia | എയര്‍ അറേബ്യ സുഹാര്‍-ശാര്‍ജ സര്‍വിസ് 29 മുതല്‍; ആഴ്ചയില്‍ 3 തവണ
 
എയര്‍ അറേബ്യയുടെ തിരിച്ചുവരവ് ബാതിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്‍ഡ്യന്‍ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സുഹാറിലില്‍ നിന്ന് എയര്‍ അറേബ്യയില്‍ യാത്ര പുറപ്പെടുന്നവര്‍ക്ക് മിഡില്‍ ഈസ്റ്റ്, ആഫ്രിക, ഇന്‍ഡ്യന്‍ സെക്ടറുകള്‍ ഉള്‍പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് ശാര്‍ജ വഴി യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ സന്നദ്ധരാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമണിക്കൂര്‍ ശാര്‍ജ എയര്‍പോര്‍ടില്‍ കാത്തുനില്‍ക്കണം എന്നതൊഴിച്ചാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല. ലഗേജ് കൊണ്ടുപോകുന്നതിലും ടികറ്റ് നിരക്കിലും കിട്ടുന്ന ഇളവും യാത്രക്കാരെ ആകര്‍ഷിക്കുന്നതാണെന്ന വിലയിരുത്തലുകളും ഉണ്ട്. ബാതിന മേഖലയില്‍ നിന്ന് മസ്ഖത് എയര്‍പോര്‍ടില്‍ എത്താനുള്ള യാത്രാ ദൂരവും കണക്കിലെടുത്താല്‍ ശാര്‍ജയിലെ കാത്തിരിപ്പ് വലിയ പ്രയാസമാകുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്.

സുഹാര്‍ എയര്‍പോര്‍ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 302 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,422 പേരാണ് സുഹാര്‍ വഴി യാത്ര ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 354 ആയിരുന്നു യാത്രക്കാരുടെ എണ്ണം. വിമാനങ്ങളുടെ എണ്ണത്തില്‍ 374 ശതമാനം വര്‍ധനയുണ്ടായി. മസ്ഖത്, സലാല വിമാനത്താവളങ്ങളിലേക്ക് എയര്‍ അറേബ്യ നിലവില്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.

Keywords: Air Arabia resumes Sohar-Sharjah flights, Muscat, News, Air Arabia, Flight, Passengers, Service, Website, Airport, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia