Lulu Group Project | ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപിംഗ് മോള്‍ അഹ് മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ് എംഡി എംഎ യൂസുഫലി

 


അഹ് മദാബാദ്: (KVARTHA) ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപിംഗ് മോള്‍ അഹ് മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ് എം ഡിയും ചെയര്‍മാനുമായ എംഎ യൂസുഫലി. ഈ വര്‍ഷം തന്നെ മോള്‍ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.

Lulu Group Project | ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപിംഗ് മോള്‍ അഹ് മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ് എംഡി എംഎ യൂസുഫലി

ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത് ഗ്ലോബല്‍ സമിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത് ഗ്ലോബല്‍ സമിറ്റെന്നും 20 വര്‍ഷം മുമ്പാണ് അദ്ദേഹം ഇത് ആരംഭിച്ചതെന്നും യൂസുഫലി പറഞ്ഞു. ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയായതുകൊണ്ടുതന്നെ ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നു, എന്‍ആര്‍ഐകള്‍ വരുന്നു എന്നും യുസുഫലി പറഞ്ഞു.

ഗുജറാതില്‍ രണ്ടാമത്തെ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് മാരുതി സുസുകിയുടെ പ്രഖ്യാപനം. പ്ലാന്റ് നിര്‍മാണത്തിനായി ഗുജറാതില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നും മാരുതി സുസുകി കോര്‍പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുകി പ്രഖ്യാപിച്ചു.

2024 പകുതിയോടെ ഇന്‍ഡ്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയൊട്ടാകെ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഇതില്‍ മൂന്നിലൊന്ന് ഗുജറാതിലാണ് നിക്ഷേപിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

Keywords:  Ahmedabad to get India's biggest shopping mall, says Lulu Group MD, Ahmedabad, News, India's Biggest Shopping Mall, Business Man, MA Yusufali, Business, Reliance, Mukesh Ambani, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia