SWISS-TOWER 24/07/2023

Abdulla Kutty | ദേശീയപാതയോരത്തെ ഡി വൈ എഫ് ഐ സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് എ പി അബ്ദുല്ലക്കുട്ടി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കേന്ദ്ര സര്‍കാരിനെതിരെ ദേശീയപാതയില്‍ ഡി വൈ എഫ് ഐ നടത്തുന്ന സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. എന്‍ ഡി എ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

Abdulla Kutty | ദേശീയപാതയോരത്തെ ഡി വൈ എഫ് ഐ സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് എ പി അബ്ദുല്ലക്കുട്ടി
 
കേന്ദ്ര സര്‍കാര്‍ കോടികള്‍ മുടക്കി വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറുന്ന തരത്തില്‍ നിര്‍മിക്കുന്ന ആറുവരിയുളള ദേശീയപാതയോരത്ത് ചങ്ങലപിടിച്ച് കേന്ദ്ര സര്‍കാരിനെതിരെ പച്ചക്കളളം പടച്ച് വിട്ട് നടത്തുന്ന സമരത്തിന്റെ വൈരുധ്യം ജനം തിരിച്ചറിയും. ഇത്തരത്തില്‍ നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് മോദി സര്‍കാര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ കൊണ്ടു വന്നത്.

അതു കൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുളളത്. ജനദ്രോഹം മാത്രം മുഖമുദ്രയായുളള ഇടത്-വലത് മുന്നണികളെ ജനം തിരഞ്ഞെടുപ്പില്‍ ഇക്കുറി പരാജയപ്പെടുത്തും.

തിരഞ്ഞെടുപ്പോടെ കേരളത്തില്‍ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കും. ലോക് സഭയില്‍ കേരളത്തില്‍ നിന്നുള്ള എന്‍ ഡി എ പ്രതിനിധിയുണ്ടാവുമെന്നും അതിനായി സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയെ ജനകീയ പദയാത്രയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: A P Abdulla Kutty says people of Kerala will realize the hypocrisy of the DYFI, Kannur, News, A P Abdulla Kutty, Criticized, BJP, DYFI, Politics, Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia