Died | 'പരിയാരത്ത് ഓടുന്ന ബസിന് മുന്പില് ചാടിയ യുവാവ് മരിച്ചു'
Dec 2, 2023, 22:20 IST
തളിപ്പറമ്പ്: (KVARTHA) കണ്ണൂര്‍- കാസര്‍കോട് ദേശീയ പാതയിലെ പരിയാരത്ത് ഓടുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. പരിയാരം പൊലീസ് സ്റ്റേഷന് പരിധിയിലെ കുളപ്പുറം ഈസ്റ്റ് ഭഗത്സിംഗ് വായനശാലക്ക് സമീപത്തെ കിഴക്കിനിയില്‍ ആദിത്യാ(24)ണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5.15 ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 എ വി 5679 പ്രതാപ് എന്ന സ്വകാര്യ ബസിന് മുന്നിലേക്ക് റോഡരികില്‍ നിന്ന ആദിത്യ ഓടി വന്ന് എടുത്തുചാടുകയായിരുന്നു. ഇത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. നല്ല വേഗതയിലായിരുന്ന ബസിനടയില്‍പെട്ട ആദിത്യ തല്‍ക്ഷണം മരിച്ചു.
കുളപ്പുറത്തെ ജയപ്രകാശന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരി ആവണി. യുവാവ് മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നുവെന്നാണ് പരിയാരം പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ചറിയില്‍. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kerala, Malayalam News, Kannur, News, Young man died after jumping in front of a running bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.