Arrested | 'വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ച സംഭവം കൊലപാതകം'; ഭാര്യയും സുഹൃത്തും സഹായിയും അറസ്റ്റില്‍; കൊല നടത്തിയത് 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം കാമുകനൊപ്പം ജീവിക്കാനെന്ന് പൊലീസ്

 


കാന്‍പുര്‍: (KVARTHA) ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഭാര്യയും സുഹൃത്തും ഇവരുടെ സഹായിയും അറസ്റ്റില്‍. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദഹേലി സുജന്‍പുര്‍ സ്വദേശി രാജേഷ് ഗൗതം (40) മരിച്ച സംഭവത്തിലാണ് ഭാര്യ ഊര്‍മിള കുമാരി (32), സുഹൃത്തും കാമുകനുമായ ജഗത്പുരി പുരാണ ഷിവ്ലി റോഡില്‍ താമസിക്കുന്ന ശൈലേന്ദ്ര സോങ്കര്‍ (34), ഇവരുടെ സഹായി കകാദിയോയിലെ ശാസ്ത്രി നഗറില്‍ താമസിക്കുന്ന വികാസ് സോങ്കര്‍ (34) എന്നിവര്‍ പിടിയിലായത്. നാലാം പ്രതി സുമിത് കതേരിയയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Arrested | 'വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ച സംഭവം കൊലപാതകം'; ഭാര്യയും സുഹൃത്തും സഹായിയും അറസ്റ്റില്‍; കൊല നടത്തിയത് 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം കാമുകനൊപ്പം ജീവിക്കാനെന്ന് പൊലീസ്


നവംബര്‍ നാലിനു കൊയ്ല നഗറിലെ സ്വര്‍ണ ജയന്തി വിഹാറിലുണ്ടായ വാഹനാപകടത്തിലാണ് രാജേഷ് ഗൗതം മരിച്ചത്. പൊലീസ് അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. മഹാരാജ്പുരിലെ സുബൗലി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായിരുന്നു രാജേഷ്. സംഭവ ദിവസം രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മരത്തിലിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു.

അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. സംഭവത്തിനു പിന്നാലെ രാജേഷിന്റെ ഭാര്യ ഊര്‍മിള പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിശോധനയില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയ പൊലീസ്, അന്വേഷണത്തിനായി നാലു സംഘങ്ങളെ വിന്യസിച്ചു. സിസിടിവി കാമറകള്‍ ഉള്‍പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെയാണ് രാജേഷിന്റെ ഭാര്യ ഊര്‍മിളയ്ക്കും ഇവരുടെ കാമുകന്‍ ശൈലേന്ദ്ര സോങ്കറിനും മറ്റു രണ്ടു പേര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ഘതംപൂര്‍ എസിപി ദിനേശ് കുമാര്‍ ശുക്ല പറയുന്നത്:

കൊലപാതകം നടത്താന്‍ ഊര്‍മിള ഡ്രൈവര്‍മാരായ വികാസ് സോങ്കറിനെയും സുമിത് കതേരിയയെയും നാലു ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തു. നവംബര്‍ നാലിന് രാവിലെ രാജേഷ് നടക്കാന്‍ ഇറങ്ങിയ ഉടന്‍ ശൈലേന്ദ്രയെ ഊര്‍മിള വിവരമറിയിക്കുകയും ഇയാള്‍ അത് വികാസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ വികാസ് കാറില്‍ എത്തി രാജേഷിനെ പിന്നില്‍നിന്ന് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരത്തില്‍ കുടുങ്ങിയതിനാല്‍ സാധിച്ചില്ല. പിന്നീട് സുമിത് മറ്റൊരു കാറില്‍ എത്തി വികാസുമായി സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.

രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഊര്‍മിള കൊലപാതകം ആസൂത്രണം ചെയ്തത്. അധ്യാപകനായിരുന്ന രാജേഷ് ഇതിനു പുറമെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉള്‍പെടെ നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള കുറ്റം സമ്മതിച്ചു.

Keywords: Woman, paramour arrested for murdering school teacher, UP, News, Crime, Criminal Case, Arrested, Murder Case, Police, Probe, Accidental Death, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia