Found Dead | 'കുടുംബ വഴക്ക്: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി'

 


ആലപ്പുഴ: (KVARTHA) ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ് ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവന്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. രാധയുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ രാധ മരിച്ചിരുന്നു.

Found Dead | 'കുടുംബ വഴക്ക്: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി'

സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ചെങ്ങന്നൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Woman Found Dead In House, Alappuzha, News, Found Dead, Murder, Attack, Dead Body, Inquest, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia