Police FIR | രാജ്യത്തെ പ്രശസ്ത വ്യവസായിക്കെതിരെ ബലാത്സംഗ പരാതി; ശതകോടീശ്വരനെതിരെ കേസെടുത്ത് പൊലീസ്; ആരോപണം ഉന്നയിച്ചത് നടി

 


മുംബൈ: (KVARTHA) നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ശതകോടീശ്വരനും പ്രമുഖ വ്യവസായിയും ജിൻഡാൽ സ്റ്റീൽ വർക്ക്‌സ് (JSW) ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാലിനെതിരെ കോടതി നിർദേശപ്രകാരം മുംബൈ ബികെസി പൊലീസ് കേസെടുത്തു.

Police FIR | രാജ്യത്തെ പ്രശസ്ത വ്യവസായിക്കെതിരെ ബലാത്സംഗ പരാതി; ശതകോടീശ്വരനെതിരെ കേസെടുത്ത് പൊലീസ്; ആരോപണം ഉന്നയിച്ചത് നടി

2022 ജനുവരിയിൽ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ കമ്പനിയുടെ ഹെഡ് ഓഫീസിന് മുകളിലുള്ള പെന്റ് ഹൗസിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് പരാതിക്കാരിയായ നടിയെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വർഷമാദ്യം തന്റെ പരാതി പൊലീസ് അവഗണിച്ചതായും അതിനാലാണ് കോടതിയെ സമീപിക്കാൻ നിർബന്ധിതയായതെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ പീനൽ കോഡ് (IPC) സെക്ഷൻ 376, 354, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ:

'2021 ഒക്ടോബറിൽ ദുബൈയിൽ വെച്ച് സജ്ജൻ ജിൻഡാലിനെ കണ്ടിരുന്നു. ഐപിഎൽ മത്സരം കാണാനെത്തിയ തങ്ങൾ പിന്നീട് മുംബൈയിൽ വച്ച് കണ്ടുമുട്ടുകയും വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് നമ്പർ കൈമാറുകയും ചെയ്തു. ഇതിനുശേഷം സജ്ജൻ ജിൻഡാൽ തന്നെ 'ബേബ്' എന്ന് വിളിക്കുകയും വിവാഹവുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങൾ പറയുകയും ചെയ്തു, ഇത് കേട്ട് അസ്വസ്ഥത തോന്നിത്തുടങ്ങി.

തന്നെ ചുംബിക്കാൻ പോലും ശ്രമിച്ചു. 2022ൽ കമ്പനിയുടെ ആസ്ഥാനത്ത് ഒരു യോഗത്തിനായി എത്തിയപ്പോൾ ജിൻഡാൽ പെന്റ്ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി, വിസമ്മതിച്ചിട്ടും തന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം തന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയും പരാതി നൽകാൻ പോവുകയാണെന്നറിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു'.

Keywords:  Crime, Woman, Actress, Steel Baron, FIR, Case, IPC, Mumbai, Bandra Kurla, Woman Accuses Steel Baron Of assault; FIR Lodged.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia