WHO | മദ്യത്തിന് വില കൂടുമോ? ശീതളപാനീയങ്ങളെയും ബാധിക്കും! പഞ്ചസാര അടങ്ങിയ പാനീയങ്ങളും മദ്യവും കുടിച്ച് 34 ലക്ഷം ആളുകൾ ഓരോവർഷവും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന; ഉപഭോഗം കുറയ്ക്കാൻ ഉയർന്ന നികുതി ചുമത്താൻ ലോകരാജ്യങ്ങൾക്ക് നിർദേശം

 


വാഷിംഗ്ടൺ: (KVARTHA) മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണക്രമവും മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (WHO) മദ്യത്തിനും പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കും നികുതി വർധിപ്പിക്കണമെന്ന് ലോകത്തോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് നികുതി വർധിപ്പിക്കുന്ന രീതിയാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

WHO | മദ്യത്തിന് വില കൂടുമോ? ശീതളപാനീയങ്ങളെയും ബാധിക്കും! പഞ്ചസാര അടങ്ങിയ പാനീയങ്ങളും മദ്യവും കുടിച്ച് 34 ലക്ഷം ആളുകൾ ഓരോവർഷവും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന; ഉപഭോഗം കുറയ്ക്കാൻ ഉയർന്ന നികുതി ചുമത്താൻ ലോകരാജ്യങ്ങൾക്ക് നിർദേശം

ഇത്തരം അനാരോഗ്യകരമായ ഉൽപന്നങ്ങളുടെ ശരാശരി ലോക നികുതി കുറവാണെന്നും നികുതി വർധിപ്പിക്കുന്നത് ഇവയുടെ ഉപഭോഗം കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്‍താവനയിൽ പറഞ്ഞു.
എല്ലാ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കും (SSB) ലഹരിപാനീയങ്ങൾക്കും എക്‌സൈസ് നികുതി ബാധകമാക്കണമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെചയ്തു.

'26 ലക്ഷം ആളുകൾ മദ്യം മൂലം മരിക്കുന്നു'

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ വർഷവും 26 ലക്ഷം ആളുകൾ മദ്യപാനം മൂലം മരിക്കുന്നു, അതേസമയം എട്ട് ദശലക്ഷത്തിലധികം ആളുകൾക്ക് അനാരോഗ്യകരമായ ഭക്ഷണക്രമം കാരണവും ജീവൻ നഷ്ടമാകുന്നു. മദ്യത്തിന്റെയും എസ്എസ്ബിയുടെയും നികുതി വർധിപ്പിക്കുന്നതിലൂടെ ആളുകൾ ഇവയുടെ ഉപഭോഗം കുറയ്ക്കുമെന്നും മരണസംഖ്യ കുറയുമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. ഇത് ഈ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ആരോഗ്യകരമായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

നികുതി വർധിപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ

108 രാജ്യങ്ങൾ എസ്‌എസ്‌ബികൾക്ക് ചില നികുതി ചുമത്തുന്നുണ്ടെങ്കിലും ആഗോളതലത്തിൽ എക്‌സൈസ് തീരുവ ശരാശരി, വിലയുടെ 6.6 ശതമാനം മാത്രമാണെന്ന് യുഎൻ ആരോഗ്യ സംഘടന പറഞ്ഞു. 'അനാരോഗ്യകരമായ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്നത് ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നു' എന്ന് യുഎൻ ആരോഗ്യ സംഘടന പറഞ്ഞു. ഇത് മുഴുവൻ സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് പ്രൊമോഷൻ ഡയറക്ടർ റൂഡിഗർ ക്രെച്ച് വ്യക്തമാക്കി.

നികുതി നയം

ലോകാരോഗ്യ സംഘടന 194 അംഗ രാജ്യങ്ങൾക്കുള്ള നികുതി നയത്തെ കുറിച്ചുള്ള മാനുവൽ ചൊവ്വാഴ്ച പുറത്തിറക്കിയിട്ടുണ്ട്. വിലയും നികുതിയും കൂടിച്ചേർന്നാൽ വില കൂടുന്നത് കാരണം മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനും മദ്യപാനവുമായി ബന്ധപ്പെട്ട ആശുപത്രിവാസങ്ങൾ, മരണങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ കുറയ്ക്കാനും കഴിയുമെന്ന് ഇതിൽ പറയുന്നു.

ഏകദേശം 148 രാജ്യങ്ങൾ ലഹരിപാനീയങ്ങൾക്ക് ദേശീയ എക്സൈസ് തീരുവ ചുമത്തുന്നു. എന്നിരുന്നാലും, 22 രാജ്യങ്ങളിൽ മദ്യത്തെ എക്സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അവയിൽ ഭൂരിഭാഗവും യൂറോപ്യൻ മേഖലയിലാണ്. ആഗോളതലത്തിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിയറിന്റെ വിലയുടെ ശരാശരി 17.2 ശതമാനമാണ് എക്സൈസ് തീരുവ വിഹിതമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. മദ്യ-പാനീയങ്ങൾ കാലക്രമേണ കൂടുതൽ താങ്ങാനാവുന്ന വിലയായി മാറിയിരിക്കുന്നു എന്നതാണ് പ്രധാന ആശങ്കയെന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഐലൻ ലി പറഞ്ഞു.

Keywords: News, World, Washingtone, Health Tips, Lifestyle, Diseases, Food, WHO, Cool Drinks, Sugar,   WHO Urges Higher Tax on Alcohol, Sugary Drinks, Citing Over 30M Annual Deaths.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia