Follow KVARTHA on Google news Follow Us!
ad

FogPASS | ട്രെയിനുകളിൽ ലോക്കോ പൈലറ്റുമാരെ സഹായിക്കാൻ 'ഫോഗ് പാസുകൾ'; എന്താണ് ഈ ഉപകരണം?

അഞ്ഞൂറ് മീറ്റർ അകലെയുള്ള വിവരങ്ങളും നൽകുന്നു FogPASS, Indian Railway, Train, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ശൈത്യകാലമായതോടെ ഉത്തരേന്ത്യയിലെങ്ങും മൂടൽമഞ്ഞ് പതിവ് കാഴ്ചയാണ്. ഇതുകാരണം ദൂരക്കാഴ്ച കുറവായതിനാൽ ട്രെയിനുകൾ വൈകുകയും ചെയ്യുന്നുണ്ട്. എന്നാൽ, യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികൾ റെയിൽവേ സ്വീകരിക്കുന്നുണ്ട്. ഏകദേശം 19,700 ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങൾ ശൈത്യകാലത്ത് മൂടൽമഞ്ഞിനെ മറികടക്കാൻ റെയിൽവേയെ സഹായിക്കുന്നു. ഇവ 'ഫോഗ് പാസ്' എന്നാണ് അറിയപ്പെടുന്നത്.

What is FogPASS? Indian Railways ensures safety of passengers through this device

യാത്രക്കാരുടെ സുരക്ഷയും ട്രെയിനുകളുടെ സുഗമമായ സർവീസും ഉറപ്പാക്കാൻ ലോക്കോ പൈലറ്റിനെ ഫോഗ് പാസ് സഹായിക്കുന്നു. രാവിലെ മുതൽ മൂടൽമഞ്ഞ് ദൃശ്യപരതയെ ബാധിച്ചു തുടങ്ങിയതിനാൽ ട്രെയിനുകളുടെ സുഗമമായ പ്രവർത്തനത്തിന് ഈ ഉപകരണങ്ങൾ ഉപയോഗപ്രദമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2021 മാർച്ചിൽ ഏകദേശം 12,742 'ഫോഗ് പാസ്' ഉപകരണങ്ങൾ റെയിൽവേയുടെ പക്കൽ ഉണ്ടായിരുന്നു. പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നതോടെ, ട്രെയിനുകളുടെ എണ്ണം വർധിക്കുന്നു. അതിനാൽ ഫോഗ് പാസ് ഉപകരണങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

പ്രവർത്തനം

2018-ലാണ് ഫോഗ് പാസ് അവതരിപ്പിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ നാവിഗേറ്റ് ചെയ്യാൻ ലോക്കോ പൈലറ്റുമാർക്ക് കൈകൊണ്ട് പ്രവർത്തിക്കാവുന്ന ഈ ഉപകരണം സഹായിക്കും. സിഗ്നലുകൾ, ലെവൽ ക്രോസിംഗ് ഗേറ്റുകൾ (ആളുകളുള്ളതും ഇല്ലാത്തതും), സ്ഥിരമായ വേഗത നിയന്ത്രണങ്ങൾ, ന്യൂട്രൽ സെക്ഷനുകൾ തുടങ്ങിയ നിശ്ചിത ലൊക്കേഷനുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഡിസ്‌പ്ലേ, ശബ്ദസന്ദേശം വഴി ഉപകരണം നൽകുന്നു.

ഭൂമിശാസ്ത്രപരമായ ക്രമത്തിൽ അടുത്ത മൂന്ന് നിശ്ചിത പോയിന്റുകളുടെ വരവിന്റെ സൂചനകളും അഞ്ഞൂറ് മീറ്റർ അകലെയുള്ള ശബ്ദ സന്ദേശങ്ങളും ഇത് കാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഉപകരണം ലോക്കോമോട്ടീവിന്റെ വേഗത, ലക്ഷ്യസ്ഥാനങ്ങളിലെത്താൻ എടുക്കുന്ന ദൂരം, സമയം എന്നിവയും കാണിക്കുന്നു. മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങളിലൂടെ ട്രെയിനുകൾ കടന്നുപോകുന്ന ഇന്ത്യൻ റെയിൽവേയുടെ സോണുകളിൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.

Keywords: News, National, New Delhi, FogPASS, Indian Railway, Train, Passengers, Officer, Voice Message, What is FogPASS? Indian Railways ensures safety of passengers through this device.
< !- START disable copy paste -->

Post a Comment