Student Electrocuted | വൈദ്യുതി ഉപയോഗിച്ച് അണക്കെട്ടില്‍നിന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; 2 യുവാക്കള്‍ അറസ്റ്റില്‍

 


വയനാട്: (KVARTHA) മാനന്തവാടിയില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.

സംഭവത്തില്‍ മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി വി ബാബു (38), കെ ജെ ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണിയാരം ഫാ. ജി കെ എം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഭിജിത്ത്.

ചൊവ്വാഴ്ച തന്നെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. ജില്ല ഇലക്ട്രികല്‍ ഇന്‍സ്‌പെക്ടര്‍ വി സുമേഷിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രികല്‍ ഇന്‍സ്പക്ടറേറ്റ് ടീമും കെ എസ് ഇ ബി തവിഞ്ഞാല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘവും ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചതാണ് അഭിജിത്തിന് വൈദ്യുതാഘാതമേല്‍ക്കാനിടയായത്. അന്വേഷണത്തില്‍ സമീപത്തെ വ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക് വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിരുന്നു.


Student Electrocuted | വൈദ്യുതി ഉപയോഗിച്ച് അണക്കെട്ടില്‍നിന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; 2 യുവാക്കള്‍ അറസ്റ്റില്‍



മാനന്തവാടി എസ് ഐമാരായ കെ കെ സോബിന്‍, ടി കെ മിനിമോള്‍, എ എസ് ഐ കെ വി സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി വിപിന്‍, റോബിന്‍ ജോര്‍ജ്, കെ ഡി രാംസണ്‍, പി വി അനൂപ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Wayanad News, Two Held, Electrocuted, Death, School Student, Attempt, Catch, Fish, Dam, Wayanad: School student electrocuted while attempting to catch fish from the dam; Two held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia