Probe | മൂക്കിലെ ദശ നീക്കാനെത്തി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവം; അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

 


വയനാട്: (KVARTHA) മൂക്കിലെ ദശ നീക്കാനെത്തി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവിന് പരാതി നല്‍കി കുടുംബം. പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് യുവാവ് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ടത്തിന് അയച്ചു. ഡിസംബര്‍ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കില്‍ വളര്‍ന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിന്‍ വന്നത്. എന്നാല്‍ സ്റ്റെബിന്‍ തിരികെ പോയത് ചേതനയറ്റ ശരീരവുമായാണ്.

പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്നാണ് കുടംബത്തിന്റെ ആരോപണം. പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിതേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. വൈത്തിരി തഹസില്‍ദാര്‍ ആര്‍ എസ് സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, യുവാവിന്റെ മരണം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോര്‍ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

Probe | മൂക്കിലെ ദശ നീക്കാനെത്തി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവം; അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

 

Keywords: News, Kerala, Kerala-News, Wayanad-News, Regional-News, Wayanad News, Deceased, Youth, Dead Body, Taken Out, Examined, Kalpetta News, Police, Hospital Treatment, Surgery, Postmortem, Probe, Wayanad: Kalpetta Youth's buried dead body taken out and examined.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia