Vrinda Karat | ഇസ്രാഈലിനെ അനുകൂലിക്കുന്ന നരേന്ദ്ര മോദിസര്‍കാര്‍ രാജ്യത്ത് ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് വൃന്ദാ കാരാട്ട്

 


കണ്ണൂര്‍: (KVARTHA) രാജ്യത്ത് ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍കാര്‍ ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാന്‍ തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.

Vrinda Karat | ഇസ്രാഈലിനെ അനുകൂലിക്കുന്ന നരേന്ദ്ര മോദിസര്‍കാര്‍ രാജ്യത്ത് ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് വൃന്ദാ കാരാട്ട്

സിപിഎം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇന്‍ഡ്യയുടെ പ്രഖ്യാപിത നിലപാടിന് എതിരായാണ് നരേന്ദ്ര മോദി സര്‍കാര്‍ സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നത്. ഇസ്രാഈലിന് അനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ടു രാജ്യത്ത് ഇസ്ലാമോഫോബിയ സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയും കേന്ദ്ര സര്‍കാരും. ഫലസ്തീനില്‍ നടത്തുന്ന ഇസ്രാഈയേല്‍ കടന്നാക്രമണത്തെ യുഎന്‍ ഉള്‍പെടെ അപലപിച്ചതാണ്.

ഫലസ്തീന്‍കാര്‍ക്കെതിരെ മാത്രമല്ല അവിടെയുള്ള രണ്ടു ശതമാനം ക്രിസ്ത്യാനികള്‍ക്കുമെതിരെയും ഇസ്രാഈല്‍ അക്രമം നടത്തുകയാണ്. ഈ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ആത്മാര്‍ഥതയോടുള്ള നിലപാടല്ല. രാജ്യസഭയില്‍ ഫലസ്തീന്‍ അനുകൂല പ്രമേയം അനുവദിക്കാന്‍ സിപിഎം എംപി എളമരം കരീം നോടിസ് നല്‍കി. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് വിട്ടു നിന്നത് എന്തിനാണെന്ന് അവര്‍ വ്യക്തമാക്കണം.

ഈ കാര്യത്തില്‍ കേരളത്തില്‍ അവരുടെ കൂടെയുള്ള പാര്‍ടികള്‍ ചിന്തിക്കേണ്ടതുണ്ട്. എക്കാലത്തും സയണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം. രാജ്യത്ത് ഫലസ്തീന് അനുകൂലമായി പിന്തുണ പ്രഖ്യാപിച്ച് റാലികള്‍ നടത്തിയത് ഇടതുപക്ഷമാണ്. ഇന്‍ഡ്യയിലെ ഒറ്റ മുഖ്യമന്ത്രി മാത്രമേ ഇത്തരം റാലികളില്‍ പ്രസംഗിച്ചിട്ടുള്ളു. അതു കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനാണെന്ന് ഓര്‍ക്കണമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. പന്ന്യന്‍ രവീന്ദ്രന്‍, പികെ ശ്രീമതി, ഡോ ഫസല്‍ ഗഫൂര്‍, രാമചന്ദ്രന്‍ കടന്ന പള്ളി എംഎല്‍എ, മൊയ്തു നിസാമി (സമസ്ത) തുടങ്ങി വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ സ്വാഗതം പറഞ്ഞു.

Keywords:  Vrinda Karat says Narendra Modi government, which supports Israel, is fostering Islamophobia in the country, Kannur, News, Vrinda Karat, Politics, Narendra Modi, Congress, Notice, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia