Chhattisgarh CM | മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും

 


റായ്പുര്‍: (KVARTHA) ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ആണ് ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.

വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതോടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ് ഗഢില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി വന്‍ വിജയമാണ് ഛത്തീസഗ്ഢില്‍ ബിജെപി നേടിയത്. കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്.

Chhattisgarh CM | മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും

അതേസമയം രാജസ്താനിലും, മധ്യപ്രദേശിലും ഇനി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബിജെപിയാണ് വിജയിച്ചത്. തെലങ്കാനയില്‍ കോണ്‍ഗ്രസും മിസോറമില്‍ ഇസെഡ് പി എമുമാണ് വിജയിച്ചത്.

Keywords:  Vishnu Deo Sai to be Chief Minister of Chhattisgarh, Chhattisgarh, Raipur, News, Vishnu Deo Sai, Chief Minister of Chhattisgarh, BJP, Meeting, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia