Crying | അമ്മമാരോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ യാചിച്ച് കിം ജോങ് ഉന്‍; മുഖം കുനിക്കുകയും കണ്ണീരൊപ്പുകയും ചെയ്ത് വികാരാധീനനാകുന്ന ഉത്തരകൊറിയന്‍ പരമാധികാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


പ്യോങ്യാങ്: (KVARTHA) രാജ്യത്തെ അമ്മമാരോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ യാചിച്ച് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. മുഖം കുനിക്കുകയും കണ്ണീരൊപ്പുകയും ചെയ്ത് വികാരാധീനനാകുന്ന കിമിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പ്യോങ്യാങ്ങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്സില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

Crying | അമ്മമാരോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ യാചിച്ച് കിം ജോങ് ഉന്‍; മുഖം കുനിക്കുകയും കണ്ണീരൊപ്പുകയും ചെയ്ത് വികാരാധീനനാകുന്ന ഉത്തരകൊറിയന്‍ പരമാധികാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കിം വികാരാധീനനായത്. ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.

ദേശീയ ശക്തിക്ക് കരുത്തുപകരുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പാര്‍ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടു വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.

2023-ലെ യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ തുകയുടെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്.

Keywords:  Video: Kim Jong Un In Tears As He Urges N Korean Women To Have More Babies, North Korea, News, Kim Jong Un, Women To Have More Babies, Social Media, Mothers, Children, Crying, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia