Allegation | 'വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണം'; അപീല്‍ നല്‍കുമെന്നും കുടുംബം

 


തൊടുപുഴ: (KVARTHA) ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം. ഇതിനായി അപീല്‍ നല്‍കുമെന്നും കുടുംബം അറിയിച്ചു. ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടന്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.

Allegation | 'വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണം'; അപീല്‍ നല്‍കുമെന്നും കുടുംബം

കേസില്‍ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ചുമത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ കുടുംബം ഉയര്‍ത്തിയത്.

സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവിന്റെ പ്രതികരണം:

കേസില്‍ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ചുമത്തിയില്ലെന്ന കാര്യം കത്ത് വന്നപ്പോഴാണ് അറിഞ്ഞത്. അര്‍ജുന്‍ പള്ളിയില്‍ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അലംഭവം കാണിച്ചു. 

ഡിവൈ എസ് പിക്ക് പിന്നീട് പരാതി നല്‍കിയപ്പോള്‍ സി ഐയെ സമീപിക്കാനായിരുന്നു നിര്‍ദേശം. പീരുമേട് എം എല്‍ എ യുടെ കത്തും നല്‍കി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. എസ് സി എസ് ടി ആക്ട് ഇട്ടാല്‍ ഡിവൈ എസ് പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാതിരുന്നത്- എന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെ കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ സമീപവാസിയുമായ അര്‍ജുനെ(24) തെളിവില്ലെന്ന് കണ്ടാണ് കഴിഞ്ഞദിവസം കോടതി വെറുതെവിട്ടത്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജ് വി മഞ്ജു ഉത്തരവില്‍ വ്യക്തമാക്കി.

2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ടം റിപോര്‍ടിലാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപവാസികൂടിയായ അര്‍ജുന്‍ പിടിയിലായി. വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടിഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍. വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നും പ്രതി പറഞ്ഞതായും പൊലീസ് റിപോര്‍ടില്‍ പറയുന്നു.

അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണ് പ്രതിയെന്നും മൂന്നുവര്‍ഷത്തോളമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.

Keywords: V andiperiyar girl family against court verdicts; will gave appeal, Idukki, News, Vandiperiyar, Girl, Family, Allegation, Court Verdict, Appeal, Police, Judge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia