Arrested | കണ്ണൂരില്‍ വധശ്രമക്കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍പോയി; യുവാവിനെ കൊച്ചിയില്‍ നിന്നും വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു

 


കണ്ണൂര്‍: (KVARTHA) ജില്ലയില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. ചിറക്കല്‍ ഗ്രാമ പഞ്ചായത് പരിധിയിലെ റോഷന്‍ ജേക്കബ് ഉമ്മന്‍ (37) എന്നയാളെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ ചിറക്കല്‍ ചിറക്ക് സമീപം വെച്ച് പരാതിക്കാരനെയും സുഹൃത്തിനെയും പേപര്‍ കടര്‍ ഉപയോഗിച്ച് വീശി ഭീഷണിപ്പെടുത്തുകയും മുഖത്തും നെഞ്ചിനും അടിക്കുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവെ പരാതിക്കാരന്റെ സുഹൃത്തിന്റെ കോളറില്‍ പിടിച്ചുകൊണ്ട് പേപര്‍ കടര്‍ വീശി മുഖത്ത് ഗുരുതരമായ പരുക്കേല്‍പ്പിക്കുകയും ചെയ്തതെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സുഹൃത്ത് ഒഴിഞ്ഞ് മാറിയിരുന്നില്ലെകില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി.

2023 ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ റോഷനെ പിടികൂടുന്നതിനുവേണ്ടി ഇക്കഴിഞ്ഞ നവംബര്‍ മാസം വീട്ടിലെത്തിയ പൊലീസിന് നേരെ റോഷന്റെ പിതാവ് ബാബു തോമസ് വെടിവെച്ചിരുന്നു. കുനിഞ്ഞു മാറിയതുകൊണ്ട് മാത്രമാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. വെടിവെപ്പിനിടയില്‍ റോഷന്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബാബു തോമസിനെ പൊലീസ് കീഴ്‌പ്പെടുത്തി കേസ് രെജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്തു.

തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസിന്റെ നിര്‍ദേശാനുസരണം എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ വളപട്ടണം എസ് എച് ഒ എം ടി ജേക്കബ്, സബ് ഇന്‍സ്പെക്ടര്‍ എ നിതിന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘവും നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Arrested | കണ്ണൂരില്‍ വധശ്രമക്കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍പോയി; യുവാവിനെ കൊച്ചിയില്‍ നിന്നും വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു



Keywords: News, Kerala, Kerala-News, Politics-News, Kannur-News, Valapattanam Police, Arrested, Accused, Kannur News, Murder Case, Kochi, Caught, Threat, Valapattanam police arrested Kannur murder attempt case accused from Kochi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia