Killed | ക്രൂരത; 'യുപിയില്‍ ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊന്നു'
Dec 10, 2023, 16:30 IST
ADVERTISEMENT
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. കമലാദേവി (65) എന്ന വയോധികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മേജാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ ദിനേശ് പാസി (35)ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറയുന്നത്: ദിനേശ് പാസിയുടെ പേരിലേക്ക് കമലാദേവി ഭൂമി എഴുതി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. കമലാദേവിയുടെ വീടിന് പുറത്ത് നിന്ന് കണ്ടെടുത്ത തലയില്ലാത്ത മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചിരിക്കുകയാണ്.
ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.