Ukraine | യുദ്ധഭീതിയിൽ പൊറുതിമുട്ടി, പരിഹാരം ലഹരിയോ? കഞ്ചാവിന് അനുമതി നൽകാൻ യുക്രൈൻ
Dec 24, 2023, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കീവ്: (KVARTHA) യുക്രൈനും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം രണ്ട് വർഷം തികയുകയാണ്. അതിനിടെ റഷ്യൻ യുദ്ധം മൂലമുണ്ടായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), മറ്റ് യുദ്ധ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിക്കുന്നതിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള പുതിയ നിയമം യുക്രൈൻ പാർലമെന്റ് അംഗീകരിച്ചു. ഇതോടെ, യുക്രൈനിൽ കഞ്ചാവ് മരുന്നായി ഉപയോഗിക്കും.
പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വെർഖോവ്ന റഡയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബില്ലിന് അനുകൂലമായി 248 വോട്ടുകൾ ലഭിച്ചു. 16 പേർ എതിർത്തപ്പോൾ 33 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല, 40 പേർ വോട്ട് ചെയ്തില്ല. ആറ് മാസത്തിന് ശേഷം പുതിയ നിയമം നടപ്പിലാക്കുക്കും. യുദ്ധം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് കഞ്ചാവ് വളരെ പ്രയോജനകരമാണെന്നാണ് അനുകൂലികൾ വാദിക്കുന്നത്.
യുക്രൈനിലെ പുതിയ നിയമം അനുസരിച്ച് , ഓങ്കോളജിക്കൽ രോഗങ്ങൾക്കും യുദ്ധത്തിൽ നിന്ന് ഉണ്ടാകുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുകൾക്കും ഇത് അവശ്യ ചികിത്സയ്ക്കായി ഉപയോഗിക്കും. കഞ്ചാവ് മരുന്നുകളുടെ വ്യവസ്ഥകളുടെയും ഉപയോഗ രീതികളുടെയും പട്ടിക ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെപാഞ്ചുക്ക് പറഞ്ഞു.
യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഈ വർഷം ജൂണിൽ പാർലമെന്റിൽ കഞ്ചാവ് ചികിത്സയായി ഉപയോഗിക്കുന്ന വിഷയം ഉന്നയിച്ചിരുന്നു. നിരന്തര ആവശ്യം കണക്കിലെടുത്താണ് ഒടുവിൽ നിയമനിർമാണത്തിന് തീരുമാനമായത്.

Keywords: Ukraine, Russia, War, Army, Disease, Parliament, Medicine, Rules, Speaker, Ukraine Legalises Medical Marijuana To Help Ease Stress From Russia War.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.