Follow KVARTHA on Google news Follow Us!
ad

Arrested | കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 2 പേര്‍ പിടിയില്‍

പിടിച്ചെടുത്തവയ്ക്ക് വിപണിയില്‍ 1.3 കോടി വിലവരും Arrested, Gold Smuggling, Customs, Passengers, Flight, Kerala News
മലപ്പുറം: (KVARTHA) കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് പിടികൂടി. രണ്ടു കേസുകളിലായി 1.3 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. റംശാദ്, സഅദ് എന്നിവരാണ് പിടിയിലായത്.

അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റംശാദി(32)ല്‍ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.

Two arrested for trying to smuggle gold worth Rs 1.3 Crore via Karipur airport, Malappuram, News, Arrested, Gold Smuggling, Customs, Passengers, Flight,  Karipur airport, Kerala News

കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഅദി(40)ല്‍ നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ഇറങ്ങിയ സഅദ് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Two arrested for trying to smuggle gold worth Rs 1.3 Crore via Karipur airport, Malappuram, News, Arrested, Gold Smuggling, Customs, Passengers, Flight,  Karipur airport, Kerala News.

Post a Comment