Follow KVARTHA on Google news Follow Us!
ad

Turkish Delight | മധുരമൂറും ടർക്കിഷ് ഡിലൈറ്റ് ഉണ്ടാക്കിയാലോ? ചേരുവകൾ കുറച്ച് മതി; എളുപ്പത്തിൽ തയ്യാറാക്കാം

ലോകമെങ്ങും പ്രസിദ്ധമാണ് ഈ വിഭവം Turkish Delight, Recipe, Cooking, Lifestyle
ന്യൂഡെൽഹി: (KVARTHA) ലോകമെങ്ങും പ്രസിദ്ധമാണ് ടർക്കിഷ് ഡിലൈറ്റ് എന്ന മധുരവിഭവം. ഇതിന്റെ ചരിത്രവും വളരെ വലുതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ (ഇന്നത്തെ തുർക്കി) ഉത്ഭവിച്ച, 'ലോക്കം' എന്നും അറിയപ്പെടുന്ന ടർക്കിഷ് ഡിലൈറ്റ് തുർക്കിയിലുടനീളമുള്ള മാർക്കറ്റുകളിലും തെരുവുകളിലും സ്ഥിരം കാഴ്ചയാണ്. തുർക്കിയും മറികടന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇതിന്റെ മധുരം ഇന്ന് എത്തിയിട്ടുണ്ട്. വെറും കുറച്ച് ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്കും ഈ തുർക്കി വിഭവം ഉണ്ടാക്കാം.

News, National, Health, Lifestyle, Turkish Delight, Recipe, Cooking,

ചേരുവകൾ

* പഞ്ചസാര - 2 കപ്പ്
* വെള്ളം - 4 കപ്പ്
* കോൺഫ്ലവർ പൗഡർ - 1 കപ്പ്
* വെള്ളം - 2 കപ്പ്
* അര നാരങ്ങ
* വാനില എസ്സെൻസ് - അര സ്പൂൺ
* പിങ്ക് കളർ - കുറച്ച് തുള്ളി
* നെയ്യ്
* കോൺഫ്ലവർ - 2 സ്പൂൺ
* ശർക്കര പൊടി - 2 സ്പൂൺ

എങ്ങനെ തയാറാക്കാം

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ പൗഡർ വെള്ളത്തിൽ കലർത്തുക. ഇത് തിളപ്പിക്കുക. ചെറുനാരങ്ങ നീര് ചേർക്കുക. ശേഷം വാനില എസെൻസ് ചേർത്ത് പിങ്ക് കളർ ഇട്ട് ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച മിശ്രിതം ഒഴിക്കുക. അടുത്തതായി ഇത് നെയ്യ് പുരട്ടിയ പ്ലേറ്റിൽ ഒഴിക്കുക. അതിന് മുകളിൽ ശർക്കര-കോൺഫ്ലവർ പൊടി മിശ്രിതം വിതറുക. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് ചെറിയ കഷണങ്ങളായി മുറിക്കാം.

Keywords: News, National, Health, Lifestyle, Turkish Delight, Recipe, Cooking, Turkish Delight Recipe
< !- START disable copy paste -->

Post a Comment