Speaker | ഒരു തിരി കത്തിക്കുമ്പോള്‍ മറ്റൊരു തിരി കെട്ടുപോകുന്നു; ഉദ് ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്നതില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

 


പേരാമ്പ്ര: (KVARTHA) ഒരു തിരി കത്തിക്കുമ്പോള്‍ മറ്റൊരു തിരി കെട്ടുപോകുന്നു അതുകൊണ്ടുതന്നെ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്നതില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍. സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഉദ് ഘാടനച്ചടങ്ങില്‍ വെള്ളമൊഴിക്കുമ്പോള്‍ നിലവിളക്ക് കത്തുന്ന രീതിയാണ് കണ്ടതെന്നും സ്പീകര്‍ പറഞ്ഞു.

Speaker | ഒരു തിരി കത്തിക്കുമ്പോള്‍ മറ്റൊരു തിരി കെട്ടുപോകുന്നു; ഉദ് ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്നതില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

ഇത്തരം പുതിയ രീതികളാണ് വേണ്ടതെന്നും സ്പീകര്‍ പറഞ്ഞു. പേരാമ്പ്ര ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ കോഴിക്കോട് റവന്യൂ ജില്ലാകലോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പലര്‍ക്കും ഗാന്ധിജിയുടെ കണ്ണടമാത്രം മതിയെന്നും ആശയം വേണ്ടെന്നും സ്പീകര്‍ പറഞ്ഞു. വേദികള്‍ക്ക് ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളിട്ടത് ഉചിതമായെന്നും സഹിഷ്ണുത പഠിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ നിന്ന് അസഹിഷ്ണുതയുടെ വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും 'സബര്‍മതി'യില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്പീകര്‍ പറഞ്ഞു.

ടിപി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ഇകെ വിജയന്‍ എംഎല്‍എ, ഡിഡിഇ സി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Try new methods of lighting lamp for inauguration, says speaker, Kozhikode, News, Lighting Lamp, Politics, Speaker AN Shamseer, Inauguration, Gandhiji, Spex, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia