Foods | 2023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണ വിഭവങ്ങൾ അറിയാമോ? പട്ടിക കാണാം

 


ന്യൂഡെൽഹി: (KVARTHA) ഈ വർഷം ശാസ്ത്രം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വളരെയധികം പുരോഗതിയുണ്ടായി. മറുവശത്ത്, ആളുകൾ ആരോഗ്യത്തെയും അവഗണിച്ചില്ല. ഫിറ്റ്‌നസ് മാത്രമല്ല, ഭക്ഷണത്തിലും രുചിയിലും ആളുകൾ പല പരീക്ഷണങ്ങളും നടത്തി. ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങളുടെ പേരുകൾ ഇതാ. ആളുകൾ ഇപ്പോൾ ഫാസ്റ്റ് ഫുഡിന് പകരം ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് തിരിയുകയാണെന്നാണ് പട്ടിക നൽകുന്ന സൂചന.

Foods | 2023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണ വിഭവങ്ങൾ അറിയാമോ? പട്ടിക കാണാം

ചെറുധാന്യങ്ങൾ

2023 ചെറുധാന്യങ്ങളുടെ വർഷമായിരുന്നു. ഇന്ത്യയുടെ ശുപാർശപ്രകാരം ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യവർഷം അഥവാ ഇന്റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുധാന്യങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ബജ്‌റ, ചോളം, റാഗി, ചാമ, തിന, പനിവരഗ്, കുതിരവാലി അല്ലെങ്കിൽ കവടപ്പുല്ല് എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്. ഇവ ശരീരത്തിന് ആരോഗ്യകരമായ ചോയ്സ് കൂടിയാണ്, കൂടാതെ പല സെലിബ്രിറ്റികളും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവോക്കാഡോ

ഈ അമേരിക്കൻ പഴം ഈ ഒരു വർഷത്തിനുള്ളിൽ ഭക്ഷണ ലോകത്ത് വളരെയധികം പ്രിയമുണ്ടാക്കി. ഇതിൽ ആരോഗ്യകരവും ഗുണകരവുമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഈ പഴത്തിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മട്ടൻ റോഗൻ ജോഷ്

നിങ്ങൾ ഒരു നോൺ വെജിറ്റേറിയനാണോ? ഈ വർഷം മട്ടൺ റോഗൻ ജോഷ് എന്ന് ഗൂഗിളിൽ പലരും തിരഞ്ഞിട്ടുണ്ട് . ഇത് ഒരു കശ്മീരി വിഭവമാണ്. സാധാരണയായി ചോറിനോടൊപ്പമോ നാന്റെ കൂടെയോ കഴിക്കുന്നു. മസാല ഗ്രേവി തയ്യാറാക്കി, അതിൽ ആട്ടിറച്ചി ചേർത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.

കാത്തി റോൾ

തെരുവ് ഭക്ഷണപ്രേമികൾക്ക് കാത്തി റോളുകളുടെ വൈവിധ്യത്തെക്കുറിച്ച് നന്നായി അറിയാം. വെജ്, നോൺ വെജ് എന്നിവയിലും കാത്തി റോളുകൾ ലഭ്യമാണ്. ലഘുഭക്ഷണ ഓപ്ഷനായി ആളുകൾ ഇത് ഇഷ്ടപ്പെടുന്നു. കാത്തി റോളുകളിൽ സാധാരണയായി മല്ലി ചട്ണി, മുട്ട, ചിക്കൻ എന്നിവ അടങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്ന് ഉത്ഭവിച്ച തെരുവ് ഭക്ഷണ വിഭവമാണ് ഇത്.

മോമോസ്

പലരുടെയും പ്രിയപ്പെട്ട മോമോസും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകൾ ഈ വിഭവത്തിനായി ഗൂഗിളിൽ നിരവധി തവണ അന്വേഷിച്ചു. വീട്ടിലിരുന്ന് വേഗത്തിലുള്ള മോമോസ് ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പിനായും പലരും ഗൂഗിളിൽ തിരഞ്ഞു.

സാമ്പാർ

ഈ പട്ടികയിൽ നമ്മുടെ പ്രിയപ്പെട്ട സാമ്പാറുമുണ്ട്. ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇപ്പോൾ രാജ്യത്തിന്റെ മിക്കവാറും എല്ലാ കോണുകളിലും സാമ്പാർ പ്രേമികളെ കാണാം. സ്ഥലമാറ്റത്തിനനുസരിച്ച് പാചകത്തിലും രുചിയിലും വ്യത്യാസമുണ്ടാകാം എന്നാൽ ഈ ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല.

ചിക്കൻ 65

നോൺ-വെജ് പ്രേമികളുടെ ഇഷ്ടപ്പെട്ട ചിക്കൻ 65 ഉം ഗൂഗിളിന്റെ മികച്ച തിരയൽ വിഭവങ്ങളുടെ പട്ടികയിൽ ഇടം നേടി. ചിക്കൻ ഇനങ്ങൾ എല്ലായ്പ്പോഴും ഗൂഗിളിന്റെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയാണ്, അതിനാൽ ഈ വിഭവം ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞാൽ അതിശയിക്കാനില്ല.

Keywords: News, National, New Delhi, Food, Google, Search, Lifestyle,   Top Searched Food On Google In 2023
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia