Football | എംബാപ്പെയ്ക്ക് മുകളിൽ റൊണാൾഡോ! 2023-ൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 5 ഗോൾ വേട്ടക്കാരെ അറിയാം

 


ന്യൂഡെൽഹി: (KVARTHA) എർലിംഗ് ഹാലൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയ ഫുട്‍ബോൾ ലോകത്തെ വമ്പന്മാരെല്ലാം ഈ വർഷം തകർപ്പൻ ഫോമിലാണ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാകാനുള്ള കുതിപ്പിലാണ് ഇവർ. മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ബയേൺ മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളെല്ലാം 2023-ൽ ലോക ഫുട്‌ബോളിലുടനീളം മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ഇടംനേടി. നവംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവുമധികം ഗോൾ നേടിയ ആറ് താരങ്ങൾ ഇതാ.

Football | എംബാപ്പെയ്ക്ക് മുകളിൽ റൊണാൾഡോ! 2023-ൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 5 ഗോൾ വേട്ടക്കാരെ അറിയാം

1. എർലിംഗ് ഹാലാൻഡ് - 49 ഗോളുകൾ

പ്രീമിയർ ലീഗിലെ തന്റെ അരങ്ങേറ്റ സീസണിൽ നോർവീജിയൻ ഈ ഇതിഹാസം എല്ലാത്തരം ഗോൾ സ്‌കോറിംഗ് റെക്കോർഡുകളും തകർത്തു. മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് 2023 ൽ ഇതുവരെ 49 ഗോളുകൾ നേടിയിട്ടുണ്ട്.

ഹാരി കെയ്ൻ - 49 ഗോളുകൾ

ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിനായി അസാധാരണമായ ഫോമിലാണ്. ബയേണിന്റെ അവസാന ആറ് മത്സരങ്ങളിൽ അദ്ദേഹം രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. 49 ഗോളുകളിൽ ഒമ്പതും ഇംഗ്ലണ്ടിനായി നേടിയതാണ്. ബാക്കി 40 ഗോളുകൾ നേടിയത് ടോട്ടൻഹാമിനും ബയേൺ മ്യൂണിക്കിനും വേണ്ടിയാണ്.

2. ക്രിസ്റ്റ്യാനോ റൊണാൾഡോ - 48 ഗോളുകൾ

തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഈ പട്ടികയിലെ ആദ്യ പേര് എന്നാൽ മാൾട്ടയ്‌ക്കെതിരായ മത്സരത്തിൽ ഹാരി കെയ്ൻ അദ്ദേഹത്തെ മറികടന്നു. അൽ നസ്റിനു വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിൽ റൊണാൾഡോ സ്കോർ ചെയ്തു, ഹാലൻഡിനും കെയ്‌നും തൊട്ടുപിന്നിലെത്തി.

3. കൈലിയൻ എംബാപ്പെ - 47 ഗോളുകൾ

ലയണൽ മെസിയും നെയ്മറും ഇപ്പോൾ പിഎസ്ജിയിൽ ചിത്രത്തിന് പുറത്തായതിനാൽ ടീമിൽ  എംബാപ്പെയുടെ സ്ഥാനം ഒന്ന് കൂടി വർധിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഈ 24-കാരൻ 2023 ൽ 47 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ധാരാളം അസിസ്റ്റുകളും നൽകി. തുടർച്ചയായി അഞ്ച് ലീഗ് 1 ഗോൾഡൻ ബൂട്ടുകൾ നേടിയിട്ടുണ്ട്.

4. ബർണബാസ് വർഗ - 38 ഗോളുകൾ

2023-ൽ ഈ ഹംഗേറിയൻ ഫോർവേഡ് എന്നത്തേക്കാളും മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിൽ കയ്യടി നേടിയ വർഗ തന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഹംഗേറിയൻ ചാമ്പ്യന്മാരായ ഫെറൻക്‌വാരോസി ടിസിയിലേക്ക് ചേക്കേറി. അരങ്ങേറ്റം കുറിച്ചത് മുതൽ താരം എതിരാളികൾക്ക് പേടിസ്വപ്നമാണ്. ഇതുവരെ 38 ഗോളുകൾ നേടിയിട്ടുണ്ട്.

5. സാന്റിയാഗോ ഗിമെനെസ് - 37 ഗോളുകൾ

2022-ൽ ഫെയ്‌നൂർഡിലേക്ക് മാറിയതുമുതൽ, ഗിമെനെസ് ഫോമിലാണ്. ഈ വർഷം ഗിമെനെസ് നേടിയ 37 ഗോളുകളിൽ 35 എണ്ണം ക്ലബ് തലത്തിലുള്ളവയാണ്, മറ്റ് രണ്ട് ഗോളുകൾ മെക്സിക്കോയ്ക്ക് വേണ്ടിയായിരുന്നു.

Keywords: Football, New Delhi, Club, Malayalam News, World, Sports, Ronaldo, Keliyan Mbappe, Lionel Messi,Goals Top 10 goalscorers across world football in 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia