Accidental Death | ടിപര്‍ ലോറി മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പിലെ വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപര്‍ ലോറി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍
കെ രമേശനാണ്(62) മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 12 ന് രാവിലെയായിരുന്നു അപകടം.

Accidental Death | ടിപര്‍ ലോറി മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

റോഡ് പണിക്കാവശ്യമായ ജെല്ലിയുമായി പോകുകയായിരുന്ന ടിപറായിരുന്നു അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഹോപാനസോറന്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേശനെ കണ്ണൂരിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.

സി പി ഐ (എം) മുതുകുട വടക്ക് ബ്രാഞ്ച് മെമ്പറാണ് മരിച്ച രമേശന്‍. ഭാര്യ: ഭാനുമതി. മക്കള്‍: അമൃത, അഭിമന്യു. മരുമകന്‍:നിധിന്‍(വെങ്ങര).

Keywords:  Tipper Lorry Accident; Driver Died, Kannur, News, Accidental Death, Injured, Hospital, Treatment, Obituary, Tipper Lorry Accident, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia