CCTV | വയനാട് വാകേരിയില്‍ തൊഴുത്തില്‍ കിടന്ന പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ വീണ്ടും എത്തി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

 


സുല്‍ത്താന്‍ ബത്തേരി: (KVARTHA) വയനാട് വാകേരിയില്‍ കഴിഞ്ഞ ദിവസം തൊഴുത്തില്‍ കിടന്ന പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ വീണ്ടും എത്തി. ഇവിടെ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. പശുക്കിടാവിന്റെ അവശിഷ്ടം തേടിയാവാം കടുവ എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വാകേരി സിസിയിലെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തില്‍ നിന്നാണ് കഴിഞ്ഞദിവസം കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.

CCTV | വയനാട് വാകേരിയില്‍ തൊഴുത്തില്‍ കിടന്ന പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ വീണ്ടും എത്തി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നുവെങ്കിലും കടുവയെ കണ്ടതോടെ കയര്‍ പൊട്ടിച്ച് ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ സിസിടിവി കാമറ സ്ഥാപിച്ചു. ഇതിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവ എത്തിയതിന്റെ ദൃശ്യം പതിഞ്ഞത്. കടുവയെ പിടിക്കാന്‍ പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചു.

കര്‍ഷകനെ കടിച്ചുകൊന്ന കടുവ പിടിയിലായതോടെ ഭീതി അകന്നുകഴിഞ്ഞിരിക്കുകയായിരുന്നു വാകേരി കൂടല്ലൂര്‍ നിവാസികള്‍. ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ വാകേരിക്കടുത്ത് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടതായി പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതെന്ന് തോട്ടത്തിലെ തൊഴിലാളികള്‍ പറഞ്ഞു. പശുക്കിടാവിനെ കൊന്നതോടെ വീണ്ടും മേഖലയാകെ കടുവാ ഭീതിയിലായി.

Keywords:  Tiger again in Wayanad Wakeri, Wayanad, News, Tiger, Cage, Natives, Calf, Forest, CCTV, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia